ബെര്‍ലിന്‍: കൂടുതല്‍ അഭയാര്‍ഥികളെ സ്വീകരിക്കാന്‍ അമേരിക്ക തയാറാണെന്നു അമേരിക്ക. പശ്ചിമേഷ്യയില്‍ നിന്നും ആഫ്രിക്കയില്‍നിന്നുമുള്ള അഭയാര്‍ഥി പ്രവാഹത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ വീര്‍പ്പുമുട്ടുന്ന പശ്ചാത്തലത്തിലാണ് യുഎസ് സ്റ്റേറ്റ്സെക്രട്ടറി ജോണ്‍ കെറിയുടെ പ്രസ്താവന.
അഭയാര്‍ഥി പ്രശ്നത്തില്‍ ജര്‍മന്‍ വിദേശകാര്യ മന്ത്രി ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റിന്മിയറുമായി ചര്‍ച്ച നടത്തിയ ശേഷമാണ് കെറി തീരുമാനം അറിയിച്ചത്. അടുത്ത വര്‍ഷം 85,000 അഭയാര്‍ഥികളെ പുനരധിവസിപ്പിക്കും.
2017ല്‍ ആകുമ്പോള്‍ ഒരു ലക്ഷം അഭയാര്‍ഥികളെ സ്വീകരിക്കുമെന്നും ജോണ്‍ കെറി അറിയിച്ചു. അടുത്ത സാമ്പത്തിക വര്‍ഷം പതിനായിരം സിറിയന്‍ അഭയാര്‍ഥികളെ സ്വീകരിക്കാനുള്ള ഒരുക്കം നടത്താന്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ നിര്‍ദേശം നല്‍കിയിരുന്നു.ഇതുവരെ 1500 അഭയാര്‍ഥികള്‍ക്കു മാത്രമേ യുഎസ് അഭയം നല്കിയിട്ടുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: