തൃശൂര്‍: കയ്പമംഗലം കമ്പനികടവില് കടലില്‍ മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. ഇന്ന് രാവിലെ ഏഴരയോടെ നടന്ന സംഭവത്തില്‍ മത്സ്യബന്ധന തൊഴിലാളിയായ കമ്പനിക്കടവ് മുണ്ടാപ്പുള്ളി രാമകൃഷ്ണന് മകന് രജിത് കുമാര്‍ എന്ന കണ്ണനെ(30)യാണ് കാണാതായത്. ഇയാള്‍ക്കായി അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്നു തിരിച്ചില്‍ നടത്തുകയാണ്.
രാവിലെ കടലിലേക്ക് വള്ളം ഇറക്കി അധികം കഴിയും മുമ്പെ എന്ജിന് തകരാറിലായാണ് വള്ളം അപകടത്തില്‍പ്പെടാന്‍ ഇടയാക്കിയത്. കമ്പനിക്കടവിലെ മത്സ്യ തൊഴിലാളി കൂടിയായ ഹാരിസിന്റെ ഉടമസ്ഥതയിലുള്ള തോട്ടുങ്ങല്‍ എന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്.
ഹാരിസും വള്ളത്തിലുണ്ടായിരുന്നു. ഹാരിസിന് പുറമെ റഹീം, മനോഹരന് എന്നിവരാണ് നീന്തി രക്ഷപ്പെട്ടത്. മതിലകം പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: