ചെങ്ങന്നൂര്‍: തെരുവു നായയുടെ ആക്രമണം ചെങ്ങന്നൂരില്‍ തുടരുന്നു. ഇന്നു രാവിലെ നഗരത്തില്‍ അഞ്ചു പേരെ ആക്രമണകാരിയായ നായ കടിച്ചു. ചെങ്ങന്നൂര്‍ ഗവണ്മെന്റ് ആശുപത്രിക്കു സമീപം പോലീസ് സ്റ്റേഷന് റോഡിലാണു സംഭവം.
സര്‍ക്കിള്‍ ഓഫീസിനു മുന്നില്‍നിന്ന് ഓടിയെത്തിയ നായ വൈഎംസിഎയ്ക്കു സമീപം മനോവൈകല്യമുള്ള ഷാജി എന്ന യുവാവിന്റെ ശരീരമാസകലം കടിക്കുകയായിരുന്നു. തുടര്‍ന്ന് സൈക്കിളിലും ബൈക്കിലും കാല്‍നടയാത്രയായും വന്ന അഞ്ചോളം പേരെയാണ് കടിച്ചത്. കുട ചൂടിയെത്തിയ വൃദ്ധന്റെ കുട കടിച്ചുപറിച്ചു കളഞ്ഞശേഷം വൃദ്ധനെയും ആക്രമിച്ചു.
തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ച് തെരുവനായയെ തല്ലിക്കൊന്നു. കടിയേറ്റവരെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: