നവരാത്രി സംഗീതോത്സവം ഒക്ടോബര്‍ 13ന്

Monday 21 September 2015 5:57 pm IST

ചെര്‍പ്പുളശ്ശേരി: പുത്തനാല്‍ക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി സംഗീതോല്‍സവത്തിന് ഒക്ടോബര്‍ 13നു തിരിതെളിയും. വൈകിട്ട് അഞ്ചിനു സിനിമാനടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമന്‍ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പി .ശ്രീകുമാര്‍ അധ്യക്ഷതവഹിക്കും. 6.45 ന് ബി.എല്‍.ശ്രീറാം, ബേബി ശ്രീറാം ടീമിന്റെ കച്ചേരി അരങ്ങേറും. 14ന് ബാലാമണി ഈശ്വര്‍, 15ന് കല്യാണപുരം അരവിന്ദന്‍, 16ന് വിഘ്‌നേഷ് ഈശ്വര്‍, 17ന് ഒ.എസ്.ത്യാഗരാജന്‍, 18ന് എ.എസ്.മുരളി, 19ന് സുനില്‍ ഗാര്‍ഗ്യന്‍, 20ന് ബി.സുചിത്ര, 21ന് ട്രിച്ചി ഗണേഷ്, 22ന് വെച്ചൂര്‍ ശങ്കര്‍, അഭിഷേക് രഘുറാം എന്നിവര്‍ പ്രധാനകച്ചേരി അവതരിപ്പിക്കും. 23ന് രാവിലെ 8.30ന് വെള്ളിനേഴി സുബ്രഹ്മണ്യന്റെ കച്ചേരിക്കു ശേഷം നടക്കുന്ന പഞ്ചരത്‌നകീര്‍ത്തനാലാപനത്തോടെയാണു സമാപനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.