പി എഫ് ശില്‍പ്പശാല കൊച്ചിയില്‍

Monday 21 September 2015 7:36 pm IST

കൊച്ചി: സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് മാനേജ്‌മെന്റിലെ നിയമവശങ്ങള്‍ സംബന്ധിച്ച ഏകദിന ശില്‍പ്പശാല ഒക്‌ടോബര്‍ 17 ന് കൊച്ചിയില്‍ നടക്കും. കോര്‍പ്പറേറ്റ് റിലേഷന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് സംഘടിപ്പിക്കുന്ന ശില്‍പ്പശാലയില്‍ ഇപിഎഫ് ഓര്‍ഗനൈസേഷന്‍ സമീപ കാലത്ത് നടപ്പിലാക്കിയ മാറ്റങ്ങളും ജീവനക്കാരുടെ തൊഴില്‍മാറ്റങ്ങള്‍ മൂലവുംആനുകൂല്യങ്ങള്‍ പരിരക്ഷിക്കപ്പെടുന്നതിലും വിവിധ പിഎഫ് രജിസ്റ്ററുകള്‍ യഥാവിധി സൂക്ഷിക്കുന്നതിലെ നിയമപ്രശ്‌നങ്ങളും വിശദീകരിക്കും. പ്രമുഖ ലേബര്‍ നിയമ വിദഗ്ധനും മേനോന്‍ ആന്റ് പൈ  അസോസിയേറ്റ്‌സ് സീനിയര്‍ പാര്‍ടണറുമായ അഡ്വ. ബെന്നി പി തോമസ്  ക്ലാസ്സുകള്‍ നയിക്കും. രജിസ്‌ട്രേഷനുകള്‍ക്ക് 09961217555 എന്ന നമ്പരിലോ trainingrelations@gmail.com എന്ന മെയിലിലോ ബന്ധപ്പെടണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.