തിരുവനന്തപുരം: നേഴ്സിംഗ് സ്കില്‍ വികസന പദ്ധതിയുടെ ഭാഗമായി സംസ്ഥാന തൊഴില്‍ വകുപ്പ് തിരുവനന്തപുരം എസ്യുറ്റി ഹോസ്പ്പിറ്റലുമായി ചേര്‍ന്ന് നടത്തുന്ന പരിശീലന പദ്ധതിയിലേക്ക് പ്രവേശന പരീക്ഷ സപ്തംബര്‍ 26ന് നടത്തും. നേഴ്സിംഗില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയമുളളവര്‍ക്ക് അപേക്ഷിക്കാം.
യോഗ്യതനേടുന്നവര്‍ക്ക് അന്താരാഷ്ട്ര മേഖലയില്‍ തൊഴില്‍ നേടുന്നതിനുളള പ്രാവീണ്യം ഉറപ്പുവരുത്തുന്ന 4 മാസത്തെ കോഴ്സാണ് നേഴ്സിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ കരിയര്‍ എന്‍ഹാന്‍സ്മെന്റ് നൈസ് ലഭ്യമാക്കുന്നത്. കഴക്കൂട്ടം കിന്‍ഫ്രാപാര്‍ക്കിലാണ് നൈസ് അക്കാദമി പ്രവര്‍ത്തിക്കുന്നത്. അക്കാദമിയിലെ പരിശീലനത്തിനുശേഷം വിവിധ രാജ്യങ്ങളിലെ യോഗ്യത പരീക്ഷകള്‍ വിജയിക്കുന്നവര്‍ക്ക് നൈസ് വിദേശ തൊഴില്‍ ഉറപ്പ് നല്‍കുന്നുണ്ട്.
നേഴ്സുമാരുടെ റിക്രൂട്ടിംഗ് ചുമതലയുളള ഒഡേപെക്, നോര്‍ക്ക എന്നീ സര്‍ക്കാര്‍ ഏജന്‍സികള്‍ മുഖേനെയാണ് നൈസില് പരിശീലനം കഴിയുന്ന നേഴ്സുമാര്‍ക്ക് വിദേശത്തേക്ക് റിക്രൂട്ടമെന്റ് നടത്തുന്നത്. വിദേശത്ത് നേഴ്സിംഗ് ജോലിക്ക് റിക്രൂട്ടമെന്റ് നടത്തുന്നതിനുളള ചുമതല സര്‍ക്കാര്‍ ഏജസികള്‍ക്ക് മാത്രമായി നല്കി പ്രവാസികാര്യമന്ത്രാലയം ഉത്തരവിറക്കിയിട്ടുണ്ട്.
നേഴ്സിംഗ് മേഖലയില്‍ വര്‍ധിച്ച വരുന്ന വിദേശ റിക്രൂട്ടമെന്റ് തട്ടിപ്പുകള്‍ ഒഴിവാക്കുകയാണ് മൂഖ്യലക്ഷ്യം. നേഴ്സിംഗ് മേഖലയില്‍ വര്‍ദ്ധിച്ചു വരുന്ന വിദേശ റിക്രൂട്ടമെന്റ് തട്ടിപ്പുകള്‍ ഒഴിവാക്കുകയാണ് മുഖ്യലക്ഷ്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9961408800/9544303377 എന്ന നമ്പറുകളില്‍ ബന്ധപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: