കോട്ടയം: വിശാലഹിന്ദു ഐക്യത്തിന്റെ ഭാഗമായി എസ്എന്‍ഡിപി യുമായി തുടര്‍ ചര്‍ച്ചകള്‍ നടത്തുമെന്ന് യോഗക്ഷേമസഭ സംസ്ഥാനപ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്എന്‍ഡിപി രൂപീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുമായി ഭാവിയില്‍ സഹകരിച്ചാല്‍ അത്ഭുതപ്പെടാനാകില്ല. എസ്എന്‍ഡിപിയുമായുള്ള ആദ്യഘട്ട ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു. കഴിഞ്ഞയാഴ്ച ചേര്‍ത്തലയിലായിരുന്നു ചര്‍ച്ച.
സംസ്ഥാന സമ്മേളനത്തിനു ശേഷം തുടര്‍ചര്‍ച്ചകള്‍ നടക്കും. യോഗം രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ചാല്‍ സ്വാഗതം ചെയ്യും. ബ്രാഹ്മണ സമൂഹം പലപ്പോഴും പിന്തള്ളപ്പെട്ടു പോകുകയാണ്. സമുദായത്തിന്റെ താല്പര്യങ്ങള് സംരക്ഷിക്കുന്ന ആരുമായും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: