കോട്ടയം : മൂന്ന് ദിവസമായി നടന്ന യോഗക്ഷേമസഭ സംസ്ഥാന സമ്മേളനത്തിന് ഉജ്ജ്വല സമാപനം. ബ്രാഹ്മണസമുദായത്തിന്റെ ശക്തി വിളിച്ചോതുന്ന പ്രൗഢഗംഭീരമായ സാംസ്കാരിക ഘോഷയാത്രയോടെയാണ് ചടങ്ങുകള്‍ സമാപിച്ചത്. കളക്ട്രേറ്റ് പരിസരത്തു നിന്നും ആരംഭിച്ച ഘോഷയാത്രയ്ക്ക് വാദ്യമേളങ്ങള്‍ അകമ്പടിയേകി.
അക്ഷരനഗരിയുടെ തിരക്കേറിയ വീഥികളില്‍ ഗതാഗതക്കുരുക്ക് ഒട്ടും ഉണ്ടാക്കാതെ ചിട്ടയോടെയാണ് സാംസ്കാരിക ഘോഷയാത്ര സമാപന സമ്മേളന നഗരിയായ തിരുനക്കര മുനിസിപ്പല്‍ മൈതാനത്ത് എത്തിയത്. തുടര്‍ന്ന് നടന്ന സമാപന സമ്മേളനം മന്ത്രി എ.പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് അധ്യക്ഷതവഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍ വാസവന്, ഡിസിസി പ്രസിഡന്റ് അഡ്വ. ടോമി കല്ലാനി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: