പൂച്ചാക്കല്‍: ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു അഖില കേരള ധീവരസഭ ഏകോപന സമിതി പാണാവള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പാണാവള്ളി വില്ലേജ് ഓഫീസ് മാര്‍ച്ച് ഇന്ന് രാവിലെ 10 ന് ധീവരസഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.കെ. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ഏകോപന സമിതി പ്രസിഡന്റ് കെ.വി. അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. സെക്രട്ടറി ഡി.പി. ഷിബു സ്വാഗതം പറയും. വിവിധ രാഷ്ട്രീയ നേതാക്കളായ അഡ്വ. വി പത്മനാഭന്, കെ. രാജപ്പന് നായര്‍, എം. ആര്. രവി. എം.കെ. ഉത്തമന്, തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: