ആലപ്പുഴ: ശബരിമല പമ്പയാറില്‍ ഭക്തരെ രക്ഷിക്കുന്നതിനിടെ മരണമടഞ്ഞ അഗ്നിശമനസേനാ ജീവനക്കാരന് ടി.വി. ചിത്തേന്ദ്രന്റെ രണ്ടാം ചരമവാര്‍ഷികാചരണം മുന്‍ എംഎല്‍എ എ.എ. ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു.
വിഎച്ച്പി ജില്ലാ സെക്രട്ടറി വിആര്‍എം ബാബു, റോയി പി. തിയോച്ചന്‍, ആലപ്ര ഫയര്‍ സ്റ്റേഷന് ഓഫീസര്‍ പി.വി.വേണുക്കുട്ടന്‍, സീതത്തോട് സ്റ്റേഷന് ഓഫീസര്‍ സുരേഷ്, പത്തനംതിട്ട ജില്ലാ ഓഫീസര്‍ റജി കുര്യാക്കോസ്, മുന്നോടി ദേവസ്വം പ്രസിഡന്റ് എ.ആര്. ബാബു തുടങ്ങിയവര്‍ സംസാരിച്ചു. ടി.വി. ചിത്തേന്ദ്രന് സ്മാരക ട്രസ്റ്റ് പ്രസിഡന്റ് ആര്. അംജിത്ത് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മുന്നോടി ക്ഷേത്രം സെക്രട്ടറി സി.എം. അജിത്ത് സ്വാഗതവും ഷിബു പൊള്ളയില് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: