ആലപ്പുഴ: ചന്ദനക്കാവ് മുതല്‍ കിഴക്കോട്ടുള്ള റോഡിന്റെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച് ബിജെപി ധര്‍ണയും പ്രകടനവും നടത്തി.
റോഡിന്റെ ഇരുവശവും താഴ്ന്ന് വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നതിനാല്‍ കുട്ടികളും രോഗികളും അടക്കമുള്ളയാത്രക്കാര് ഏറെ ബുദ്ധിമുട്ടുകയാണ്. ഇടതു വലതു കൗണ്‍സിലര്‍മാര്‍ മാറിമാറി പ്രതിനിധീകരിച്ച വാര്‍ഡിന്റെ അവസ്ഥ ഇപ്പോഴും പരിതാപകരമാണ്. ഇതേത്തുര്‍ന്നാണ് ബിജെപി പഴവീട് പാലസ് വാര്‍ഡുകള്‍ സംയുക്തമായി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.
ബിജെപി മണ്ഡലം സെക്രട്ടറി വി.സി. സാബു ഉദ്ഘാടനം ചെയ്തു. ടൗണ്‍ ഈസ്റ്റ് കമ്മറ്റി പ്രസിഡന്റ് എ.ഡി. പ്രസാദ്കുമാര്‍, വാര്‍ഡ് കണ്‍വീനര്‍മാരായ വിശ്വനാഥ പണിക്കര്‍, ജോയി ചാക്കോ, അനിക്കുട്ടന്, തങ്കച്ചന്, സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: