തെരുവ് നായയുടെ ആക്രമണത്തില്‍ എസ്‌ഐ ഉള്‍പ്പടെ രണ്ട് പേര്‍ക്ക് പരിക്ക്

Monday 21 September 2015 9:00 pm IST

ചെങ്ങന്നൂര്‍: തെരുവ് നായയുടെ ആക്രമണത്തില്‍ എസ്‌ഐ ഉള്‍പ്പടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു. നായയെ പോലീസുകാര്‍ തല്ലിക്കൊന്നു. ചെങ്ങന്നൂര്‍ ട്രാഫിക്ക് സ്റ്റേഷനിലെ അഡീഷണല്‍ എസ്‌ഐ: ജോസഫ് (54), പുലിക്കുന്ന് സ്വദേശി ഷാജി (42) എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് സംഭവം. സ്റ്റേഷന്‍ വളപ്പില്‍ നില്‍ക്കുകയായിരുന്ന ഷാജിക്ക് നേരെ നായ് കുരച്ച് എത്തുകയും കൈയ്ക്കും കാലിനും കടിക്കുകയുമായിരുന്നു. ബഹളം കേട്ട് നായയെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ജോസഫിന്റെ കൈയില്‍ കടിയേറ്റത്. മറ്റ് പോലീസ് ഉദ്യോഗസ്ഥരെത്തി നായയെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ക്കുനേരെയും ആക്രമണം നടത്താന്‍ തുടങ്ങിയതോടെ സ്‌ട്രൈക്കിംഗ് ഫോഴ്‌സിലെ ഉദ്യോഗസ്ഥരെത്തി നായയെ തല്ലിക്കൊന്നു. ഇതിന് മുന്‍പ് ഗവ.ആശുപത്രി ജംഗ്ഷന് സമീപം രണ്ട് പേരെയും, നിരവധി നായ്ക്കളെയും കടിച്ചു. നായ്ക്ക് പേവിഷബാധയുള്ളതായി സംശയിക്കുന്നു. കാലിന് ഗുരുതരമായി കടിയേറ്റ ഷാജിയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെങ്ങന്നൂര്‍ നഗരത്തില്‍ തെരുവ് നായശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസം നഗരത്തില്‍ മൂന്ന് പേര്‍ക്ക് നായയുടെ കടിയേറ്റിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.