ചെങ്ങന്നൂര്‍: ലോറി സ്കൂട്ടറിലിടിച്ച് വനിതാ കണ്ടക്ടര്‍ക്ക് പരിക്കേറ്റു. ചെങ്ങന്നൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ വനിതാ കണ്ടക്ടര്‍ ഇടയാറന്മുള വാലുങ്കല്‍ മഞ്ജിനു രാധാകൃഷ്ണന് (42) ആണ് തലയ്ക്ക് ഗുരുതരമായി പരിക്കറ്റത്. ഇന്നലെ രാവിലെ ആറരയോടെ എംകെ റോഡില്‍ ആല്‍ത്തറ ജംഗ്ഷന് സമീപമായിരുന്നു അപകടം.
കീഴ്ച്ചരിമേല്-ശാസ്താംകുളങ്ങര റോഡില്‍ നിന്നും മീനുമായ് വന്ന ലോറി എംകെ റോഡിലേക്ക് പ്രവേശിക്കുമ്പോള്‍ ഇതുവഴി കടന്നുവന്ന സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മഞ്ജിനുവിനെ തിരുവല്ലയിലെ സ്വകാര്യമെഡിക്കല്‍ കോളേജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: