കൊച്ചി: കോണ്‍ഗ്രസ് പുന:സംഘടനയുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് വി.എം. സുധീരനെതിരെ മന്ത്രി കെ.സി.ജോസഫ്. ഒരു തെരഞ്ഞെടുപ്പിന്റെ പതിമൂന്നാം മണിക്കൂറില്‍ തീരുമാനിക്കേണ്ട കാര്യമല്ല പുന:സംഘടനയെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് പുന:സംഘടന ഉണ്ടാകില്ലെന്നും കെ.സി.ജോസഫ് കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കോണ്‍ഗ്രസ് പുന:സംഘടന ഒരു പ്രശ്നമല്ലെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ മാത്രമാണ് സര്‍ക്കാര്‍ ഉറ്റുനോക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ പുന:സംഘടന ഉടന്‍ വേണമെന്ന നിലപാടാണ് സുധീരന്. കഴിഞ്ഞ ദിവസം സോണിയഗാന്ധിയെ കണ്ടപ്പോഴും പുന:സംഘടന ഉടനെ നടത്തണമെന്ന നിലപാടാണ് സുധീരന് മുന്നോട്ട് വച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: