പ്രതിഷേധ പ്രകടനം നടത്തി

Monday 21 September 2015 9:17 pm IST

കുമളി: ഗുരുദേവ സമാധി ദിവസം നടന്ന ടൂര്‍ണ്ണമെന്റിനെതിരെ പീരുമേട് യൂണിയന്റേയും മലനാട് യൂണിയന്റേയും നേതൃത്വത്തില്‍ കുമളിയില്‍ പ്രതിഷേധന പ്രകടനം നടത്തി. ഇടുക്കി ജില്ല സ്‌പോട്‌സ് കൗണ്‍സിലും ആഴുതബ്ലോക്ക് രാജീവി ഗാന്ധി ഖേല്‍അഭിയാന്‍ റൂറല്‍ സ്‌പോട്‌സും സംയുത്മായാണ് ടൂര്‍ണ്ണമെന്റ നടത്തിയത്. വിവിധ സ്‌കൂളുകളില്‍ നിന്നായി ആയിരത്തോളം കൂട്ടികളെ പങ്കെടുപ്പിച്ചുള്ള പരിപാടിയാണ് കുമളി ഗവ:ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടത്തിയത്. വിരവരമറിഞ്ഞെത്തിയ എസ്എന്‍ഡിപിയോഗം പ്രവര്‍ത്തകര്‍ സ്ഥലത്തെത്തുകയും കായിക വിനോദം നിര്‍ത്തുവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഗുരുദേവ സമാധി ദിവസം പൊതു അവധിയെന്നിരിക്കെ ആഴുത ബ്ലോക്കിലെ ആറ് പഞ്ചായത്തുകളില്‍ നിന്നുമുളള കായിതാരങ്ങളും ഉദ്യോഗസ്ഥരുമാണ് എത്തിയിരുന്നത്. ഇത് ശ്രീനാരായണ സമൂഹത്തോടുളള അവഗണനയായി ആണ് കാണുന്നത്. കുമളി ഹോളഡേഹോമില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം കുമളി പൊതുവേദിയില്‍ സമാപിച്ചു. സ്ത്രികളും കുട്ടികളുമടക്കം ആയിരത്തിലധികം ശ്രീനാരായണീയര്‍ പ്രകടത്തില്‍ പങ്കെടുത്തു. പീരുമേടി യൂണിയന്‍ പ്രസിഡന്റ് സി.എ.ഗേപിവൈദ്യര്‍, സെക്രട്ടറി അജയന്‍.കെ.തങ്കപ്പന്‍, ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ പി.ഡി.മോഹന്‍, മലനാട് യൂണിയന്‍ പ്രസിഡന്റ് ബിജുമാധവന്‍,സെക്രട്ടറി വിനോദ് ഗോപി കുമളി , അമരാവതി,മുരുക്കടി , സ്പ്രിംഗ് വാലി,പത്ത്മുറി തുടങ്ങിയ ശാഖായോഗത്തിലെ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനത്തില്‍പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.