ഉമ്മന്‍ചാണ്ടിയുടേത് അഴിമതി സര്‍ക്കാര്‍: ബിജെപി

Tuesday 22 September 2015 12:53 am IST

അഴിമതി, നിയമന നിരോധനം, പ്രീണന രാഷ്ട്രീയം എന്നിവയ്‌ക്കെതിരെ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് മുളയറ രതീഷ് നയിക്കുന്ന ജില്ലാ സൈക്കിള്‍ പ്രചാരണ ജാഥയെ നെയ്യാറ്റിന്‍കര മണ്ഡലം കമ്മറ്റി സ്വീകരിച്ചപ്പോള്‍

നെയ്യാറ്റിന്‍കര: യുവമോര്‍ച്ച നെയ്യാറ്റിന്‍കര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ അഴിമതി, നിയമന നിരോധനം, പ്രീണനരാഷ്ട്രീയം എന്നിവയ്‌ക്കെതിരെ ജില്ലാ പ്രസിഡന്റ് മുളയറ രതീഷ് നയിക്കുന്ന സൈക്കിള്‍ പ്രചാരണജാഥയ്ക്ക് നെയ്യാറ്റിന്‍കരയില്‍ സ്വീകരണം നല്‍കി. പൊതുയോഗം ബിജെപി ജില്ലാപ്രസിഡന്റ് അഡ്വ എസ്. സുരേഷ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ ഏറ്റവും വലിയ അഴിതി സര്‍ക്കാര്‍ ഉമ്മന്‍ചാണ്ടിയുടെതാണെന്നും അഡൈ്വസ് മെമ്മോ ലഭിച്ച ഉദേ്യാഗാര്‍ഥികളുടെ കണ്ണീര്‍ കേരളത്തിലെ തീരാശാപമാണെന്നും അദ്ദേഹം പറഞ്ഞു. മുന്നണികളുടെ മതപ്രീണനം ഭീകരവാദികളെയും രാജ്യദ്രോഹികളെയും സംരക്ഷിക്കുന്ന തരത്തിലേക്ക് തരം താഴ്ന്നു. മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍കലാമിന്റെ മരണം സംഭവിച്ചദിവസം ഭീകരവാദി യാക്കൂബ് മേമനുവേണ്ടി കണ്ണീരൊഴുക്കിയ സിപിഎം കേരളത്തിലെ മൂന്നുകോടി ജനതയെ അപമാനിക്കുകയായിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ജി. ഹരികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച സംസ്ഥാന സമിതി അംഗങ്ങളായ മണവാരി രതീഷ്, എസ്. നിശാന്ത്, ആര്‍.എസ്. സമ്പത്ത്, ബിജെപി മണ്ഡലം പ്രസിഡന്റ് എന്‍.പി. ഹരി യുവമോര്‍ച്ച ജില്ലാഭാരവാഹികളായ അനുരാജ്, സി.എസ്. ചന്ദ്രകിരണ്‍, അഡ്വ രഞ്ജിത്ത് ചന്ദ്രന്‍, ബി.ജി. വിഷ്ണു, ഉണ്ണിക്കണ്ണന്‍, പൂങ്കുളം സതീഷ്, ബിജെപി നേതാക്കളായ അഡ്വ പൂഴിക്കുന്ന് ശ്രീകുമാര്‍, മഞ്ചന്തല സുരേഷ്, ആര്‍. നടരാജന്‍, മണലൂര്‍ സുരേഷ് എന്നിവര്‍ സംസാരിച്ചു. യുവമോര്‍ച്ച മണ്ഡലം കമ്മറ്റിയുടെയും ബിജെപി മണ്ഡലം പഞ്ചായത്ത് കമ്മറ്റിയുടെയും സ്വീകരണം ജാഥാ ക്യാപ്റ്റന് നല്‍കി. യുവമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി ശ്രീലാല്‍ നന്ദി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.