തപസ്യ സാംസ്‌കാരിക തീര്‍ത്ഥാടനം സമാപിച്ചു

Tuesday 22 September 2015 1:05 am IST

തിരുവനന്തപുരം : തപസ്യ കലാസാഹിത്യവേദി തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള തീര്‍ത്ഥാടന സാംസ്‌കാരിക കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച തീര്‍ത്ഥയാത്ര സമാപിച്ചു. തപസ്യയുടെ 40-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് സാംസ്‌കാരിക തീര്‍ത്ഥയാത്ര സംഘടിപ്പിച്ചത്. പത്മനാഭസ്വാമിക്ഷേത്ര നടയില്‍ നിന്നും ആരംഭിച്ച തീര്‍ത്ഥയാത്രയുടെ ഉദ്ഘാടനം കൂടിയാട്ടം കലാകാരി മാര്‍ഗ്ഗി സതി നിര്‍വ്വഹിച്ചു. ഡോ. പൂജപ്പുരകൃഷ്ണന്‍നായര്‍ തീര്‍ത്ഥാടന പതാക തപസ്യ ജില്ലാ അധ്യക്ഷന്‍ ഇ.വി. രാജപ്പന്‍നായര്‍ക്ക് കൈമാറി. തപസ്യ സംസ്ഥാന പ്രസിഡന്റ് റ്റി. പത്മനാഭന്‍നായര്‍, തീര്‍ത്ഥാടന സമിതി പ്രസിഡന്റ് ബിപിന്‍ ചന്ദ്രന്‍, ജില്ലാ കണ്‍വീനര്‍ സിജി നായര്‍ എന്നിവര്‍ പങ്കെടുത്തു. പൂജപ്പുര സരസ്വതി മണ്ഡപം, കള്ളിക്കാട് അധ്യാത്മ ചിന്താലയം, കോട്ടൂര്‍ അഗസ്ത്യവനം, നെടുമങ്ങാട് കോയിക്കല്‍ കോട്ടാരം, മിത്രനികേതന്‍, വെള്ളനാട്, വിതുര, പാലോട്, ഭരതന്നൂര്‍, കല്ലറ, വാമനപുരം, നഗരൂര്‍, കിളിമാനൂര്‍, കല്ലമ്പലം എന്നിവിടങ്ങളിലെ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ശേഷം വര്‍ക്കല മൈതാനത്ത് യാത്ര സമാപിച്ചു. സ്വീകരണയോഗങ്ങളില്‍ പി. രാജശേഖരന്‍. ഡോ. എം.പി. അനില്‍കുമാര്‍, എം. ഗോപാല്‍, ഡോ. പൂജപ്പുരകൃഷ്ണന്‍നായര്‍, പ്രൊഫ. പി.ജി. ഹരിദാസ്, കെ. രമേശ്, സിജി നായര്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.