കൊച്ചി: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും തടവുചാടിയ വനിതാ തടവുകാരിയെ പിടികൂടി. നിരവധി മോഷണക്കേസുകളിലെ പ്രതിയായ പരപ്പനങ്ങാടി സ്വദേശി നസീമയെയാണ് തൃപ്പൂണിത്തുറയിലെ ഒരു ഫാളാറ്റില്‍ നിന്നും പിടികൂടിയത്.
വിവിധ ജില്ലകളിലായി 15 മോഷണക്കേസുകളിലെ പ്രതിയാണ് നസീമ. അടുക്കള ജോലിക്കാരി ചമഞ്ഞു വീടുകളില്‍ കയറിപ്പറ്റിയാണ് ഇവര്‍ മോഷണം നടത്തിയിരുന്നത്. അറയ്ക്കല്‍ കുടുംബാംഗമാണെന്നു തെറ്റിദ്ധരിപ്പിച്ചു വിവാഹം കഴിച്ച ശേഷം, വരന്റെ വീട്ടില്‍നിന്ന് ആഭരണങ്ങള്‍ തട്ടിയെടുത്തു മുങ്ങിയെന്നതാണ് അവസാനത്തെ കേസ്. വേങ്ങര പൊലീസ് അറസ്റ്റ് ചെയ്ത ശേഷം റിമാന്‍ഡില്‍ കഴിയുമ്പോഴാണ് തടവുചാടിയത്.
ജയിലില്‍ കഴിയുമ്പോള്‍ ഇവര്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതോടെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. സെല്ലില്‍ ഒറ്റയ്ക്ക് പാര്‍പ്പിച്ചിരുന്ന ഇവര്‍ മഴു ഉപയോഗിച്ച് ചുമരില്‍ ദ്വാരമുണ്ടാക്കി പുറത്തു ചാടിയ ശേഷം സെല്ലിനു പുറകിലെ കാടുപിടിച്ചു കിടക്കുന്നസ്ഥലത്തു കൂടി 10 അടിയിലേറെ പൊക്കമുളള മതില് ചാടി രക്ഷപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: