മുംബൈ: പോലീസ് സ്റ്റേഷനില്‍ വച്ച് മദ്യപിക്കുകയും ഉദ്യോഗസ്ഥരെ ചീത്ത വിളിക്കുകയും ചെയ്യുന്ന ഹരിയാനക്കാരിയുടെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍. 25കാരിയായ സുനിത യാധവ് എന്ന ഹോട്ടല്‍ റിസപ്ഷനിസ്റ്റാണ് പോലീസ് കാര്‍ക്ക് തലവേദനയായത്. മദ്യപിച്ച് വഴിയാത്രക്കാരോട് മോശമായി പെരുമാറിയ ഇവര്‍ക്ക് പോലീസ് പിഴയിട്ടു.
മദ്യപിച്ച് ലക്കുകെട്ട നിലയില്‍ ഓട്ടോ വിളിച്ച സുനിത അനാവശ്യമായി ഡ്രൈവറോട് തട്ടിക്കയറി പിന്നീട് പോലീസ് സ്റ്റേഷനിലേക്ക് പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സ്റ്റേഷനിലെത്തിയ ഇവര്‍ കൈയില്‍ കരുതിയ ബിയര്‍ കഴിച്ചുകൊണ്ട് പോലീസിനോട് തട്ടിക്കയറുന്ന വീഡിയോ ആണ് പുറത്തുവന്നത്.
പൊതുസ്ഥലങ്ങളില്‍ മോശമായി പെരുമാറിയതിനാണ് മധ്യപ്രദേശ് പോലീസ് ആക്ട് പ്രകാരം 1200 രൂപയാണ് യുവതിയില്‍ നിന്ന് പിഴയീടാക്കിയത്.
ഈമാസം 17ന് മുംബൈയില്‍ സബര്‍ബന്‍ എം.ഐ.ഡി.സി പോലീസ് സ്റ്റേഷനിലായിരുന്നു സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: