മിനസോട്ട മലയാളികള്‍ ഓണം ആഘോഷിച്ചു

Tuesday 22 September 2015 11:18 am IST

മിനിയപോളിസ് : മിനസോട്ട മലയാളി അസോസിയേഷന്‍ (എം‌എം‌എ) ഈ വര്‍ഷത്തെ ഓണം ഉത്സാഹപൂര്‍വം കൊണ്ടാടി. കൃഷ്ണന്‍‌കുട്ടി നായര്‍ ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്തു. തുടര്‍ന്ന് കേരളത്തിന്റെ തനത് കലാരൂപങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട് സോനാ നായരും സംഘവും നൃത്തശില്‍പം അവതരിപ്പിച്ചു. ആഘോഷങ്ങളുടെ ഭാഗമായി കുട്ടികള്‍ അവതരിപ്പിച്ച ഗാന, നൃത്തപരിപാടികള്‍ ഒന്നിനൊന്ന് മികച്ച നിലവാരം പുലര്‍ത്തി. ഓണപ്പുക്കള മത്സരത്തില്‍ സരിത മനോജ് ഒന്നാം സമ്മാനത്തിന് അര്‍ഹയായി. പായസ മത്സരത്തില്‍ സിന്ധു നായര്‍ ഒന്നാം സ്ഥാനവും സുമാ നായര്‍ രണ്ടാം സ്ഥാനവും സുമി ബിജോ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വര്‍ണോത്സവം മത്സരത്തില്‍ കലാതിലകമായി തെരഞ്ഞെടുത്ത ഗൌരവ് നായര്‍, ദിയ മോനോന്‍, ഗൌതം മുട്ടശ്ശേരില്‍, മേഘ്ന ഗ്ലാഡ്‌വിന്‍ എന്നിവര്‍ക്ക് സി.‌എസ് സൊല്യൂഷന്‍സ് സ്പോണ്‍സര്‍ ചെയ്ത ട്രോഫികള്‍ പോള്‍ കുറ്റിക്കാടന്‍ സമ്മാനിച്ചു. തുടര്‍ന്ന് വിഭവസ‌മൃദ്ധമായ ഓണ സദ്യയും കഴിച്ച് കാണികള്‍ പിരിഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.