വടകര: താലൂക്കിന്റെ വിവിധ പ്രദേശങ്ങളില്‍ ബസ് തൊഴിലാളികള്‍ക്ക് നേരെ സമീപകാലത്ത് നടന്ന അക്രമങ്ങള്‍ക്ക് പിന്നിലെ സംഘടിതമത തീവ്രവാദികളുടെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ബിഎംഎസ് വടകര മേഖലാ കമ്മറ്റിപോലീസിനോടാവശ്യപ്പെട്ടു.വടകര- നാദാപുരം, കുറ്റിയാടി റൂട്ടിലും, ആയഞ്ചേരിയുടെ സമീപ പ്രദേശങ്ങളിലുമായി സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളിലെല്ലാം മര്‍ദ്ദന മേല്ക്കേണ്ടിവരുന്നത് ഒരു പ്രത്യേകമതവിഭാഗത്തില്പ്പെട്ടവര് മാത്രമാണ്. നിസ്സാരവിഷയങ്ങളില്‍ പോലും വാഹ നം തടഞ്ഞുനിര്‍ത്തുകയും ഇരുചക്രവാഹനങ്ങളില്‍ ബസ്സിനെ പിന്തുടര്ന്ന് ജീവനക്കാരെ മര്ദ്ദിക്കുകയുംചെയ്യുക പതിവാണ് അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്തയ്യാറാകാത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: