അങ്കണവാടി ജീവനക്കാര്‍ക്ക് ഗ്രാറ്റുവിറ്റി വിതരണം ചെയ്തു

Tuesday 22 September 2015 1:15 pm IST

കോഴിക്കോട്: സാമൂഹ്യ നീതി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികളില്‍ നിന്നും 2010 മുതല്‍ വിരമിച്ചവര്‍ക്കുള്ള ഗ്രാറ്റുവിറ്റി വിതരണത്തിന്റെ മേഖലാതല ഉദ്ഘാടനം പഞ്ചായത്ത് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. എ.കെ. മുനീര്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ നടന്ന ചടങ്ങില്‍ മേയര്‍ പ്രൊഫ. എ.കെ. പ്രേമജം അദ്ധ്യക്ഷത വഹിച്ചു. കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാധാകൃഷ്ണന്‍ മാസ്റ്റര്‍ കൗണ്‍സിലര്‍ ശ്രീകുമാര്‍, ക്ഷേമ നിധി ബോര്‍ഡ് മെമ്പര്‍മാരായ യു.പോക്കര്‍, ടി.വല്‍സമ്മ, വി.സി. കാര്‍ത്ത്യായനി, വിജയമ്മ, ഡോ. രാജഗോപാല്‍ എന്നിവര്‍ ആശംസ നേര്‍ന്നു. അങ്കണവാടി ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. പി. പ്രതാപന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.