കോഴിക്കോട്: യുഡിഎഫിന്റെ കോഴിക്കോട് ജില്ലാ കണ്‍വീനര്‍ സ്ഥാനം ജെഡിയുവിന് നല്കാന് ധാരണയായി.
പാലക്കാട്ടെ എംപി വീരേന്ദ്രകുമാറിന്റെ തോല്‍വി സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് പരിഗണിക്കാമെന്നും ഇക്കാര്യത്തില്‍ അച്ചടക്ക നടപടി എടുക്കുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നും ഇതിനായി പ്രത്യേക യോഗം വിളിക്കാമെന്നും യോഗത്തില്‍ തീരുമാനമുണ്ടായി.
യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്വെന്ഷന് അടുത്തമാസം ആറിന് കൊച്ചിയില്‍ നടത്താനനും യുഡിഎഫ് യോഗത്തില്‍ തീരുമാനമായി. എ.കെ.ആന്റണി കണ്വെന്ഷന് ഉദ്ഘാടനം ചെയ്യും.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് വീതംവെയ്പ് ചര്‍ച്ച താഴെത്തട്ടില്‍ നടത്താനും യോഗത്തില്‍ തീരുമാനമായി. യുഡിഎഫ് ഐക്യത്തോടെ മുന്നോട്ട് പോകണമെന്നും ഘടകക്ഷികള്‍ക്ക് നല്കുന്ന സീറ്റില്‍ വിമതര്‍ ഉണ്ടാകരുതെന്നും യോഗത്തില്‍ നിര്‍ദേശമുണ്ടായതായി യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: