കൊച്ചി: കണ്‍സ്യൂമര്‍ഫെഡിലെ അഴിമതി ശരിവച്ച് സതീശന് പാച്ചേനി അധ്യക്ഷനായ ഉപ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 13 കേന്ദ്രങ്ങളിലായി 100 കോടിയിലേറെ അഴിമതി നടന്നതായി സമിതി കണ്ടെത്തി. ജോയ് തോമസ് 30 ലക്ഷം രൂപയിലേറെ ധൂര്‍ത്തടിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്.
ആഭ്യന്തര അന്വേഷണ വിഭാഗം കണ്ടെത്തിയ അഴിമതി ശരിയാണെന്ന് ഉപസമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രമക്കേട് നടന്നത് യാത്രാ-ഭക്ഷണം ചെലവിനത്തിലാണെന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കണ്‍സ്യൂമര്‍ഫെഡ് ഡയറക്ടര്‍ ബോര്‍ഡിനാണ് ഉപസമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
എന്നാല്‍, ഉപസമിതിയുടെ റിപ്പോര്‍ട്ട് തള്ളിയതായി ചെയര്മാന് ജോയ് തോസ് പറഞ്ഞു. പതിനഞ്ച് ദിവസം കൊണ്ട് അന്വേഷണം നടത്തിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന് സതീശന് പാച്ചേനി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: