തിരുവനന്തപുരം: ബോണസും ശമ്പളവര്‍ധനയും ആവശ്യപ്പെട്ട് സൂര്യനെല്ലി ഹാരിസണ്‍ മലയാളം പ്ലാന്റേഷനിലെ തൊഴിലാളികള്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ നടത്തിയ ചര്‍ച്ച പരാജയം.
ലേബര്‍ കമ്മിഷണറുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്താണ് ചര്‍ച്ച നടന്നത്. തൊഴിലാളികള്‍ക്ക് 20 ശതമാനം ബോണസ് നല്‍കാനാവില്ലെന്ന് മാനേജ്മെന്റ് വ്യക്തമാക്കി.
ഈ മാസം 25 മുതല്‍ ഹാരിസന്റെ എല്ലാ തോട്ടങ്ങളിലും സമരം നടത്തുവാന്‍ തൊഴിലാളി യൂണിയന് തീരുമാനിച്ചു. കമ്പനി ഉടമകള്‍ക്ക് പുറമെ ട്രേഡ് യൂണിയന് പ്രതിനിധികളും സമരം ചെയ്യുന്ന സ്ത്രീ തൊഴിലാളികളും ചര്‍ച്ചയില്‍ പങ്കെടുത്തു.
മൂന്നാറിലെ സമരവിജയത്തിന്റെ ചുവടുപിടിച്ചാണ് സൂര്യനെല്ലിയിലെ ഹാരിസണ്‍ മലയാളം പ്ലാന്റേഷനിലും തൊഴിലാളി സമരം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: