തപാല്‍ അദാലത്ത് 30ന്

Tuesday 22 September 2015 7:46 pm IST

ആലപ്പുഴ: ആലപ്പുഴ ഡിവിഷന്റെ തപാല്‍ അദാലത്ത് സപ്തംബര്‍ 30ന് വൈകിട്ട് മൂന്നിന് ആലപ്പുഴ തപാല്‍ സൂപ്രണ്ടിന്റെ ഓഫീസില്‍ നടക്കും. ആലപ്പുഴ തപാല്‍ ഡിവിഷന്റെ പരിധിയിലുള്ള ഓഫീസുകളിലെ തപാല്‍ വിതരണം, രജിസ്‌ട്രേഷന്‍, പാര്‍സല്‍, മണി ഓര്‍ഡര്‍, സേവിങ്‌സ് ബാങ്ക് മുതലായ സേവനത്തെ സംബന്ധിക്കുന്ന പരാതികള്‍ അദാലത്തില്‍ പരിഗണിക്കും. തപാലിലോ, നേരിട്ടോ പരാതി സമര്‍പ്പിക്കാവുന്നതാണ്. വിലാസം: മാനേജര്‍, കസ്റ്റമര്‍ കെയര്‍ സെന്റര്‍, ദി സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ്, ആലപ്പുഴ 688012. തപാലില്‍ അയയ്ക്കുന്നവര്‍ കവറിന്റെ പുറത്ത് തപാല്‍ അദാലത്തെന്ന് രേഖപ്പെടുത്തിയിരിക്കണം. കഴിഞ്ഞ അദാലത്തില്‍ പരിഗണിച്ച പരാതികള്‍ പരിഗണിക്കുന്നതല്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.