യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകളുടെ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നു: എം.പി.രാധാകൃഷ്ണ

Tuesday 22 September 2015 7:52 pm IST

ന്‍ തലശ്ശേരി: യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകളുടെ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുകയാണ്ന്ന് തലശ്ശേരി മഹാത്മാ കോളേജ് മുന്‍ പ്രിന്‍സിപ്പാളും, പ്രഭാഷകനും, എഴുത്തുകാരനുമായ എം.പി.രാധാകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സിപിഐയുടെ നേതാവും ദീര്‍ഘകാലം കതിരൂര്‍ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന കെ.ചാത്തുക്കുട്ടിനായര്‍ പഠന ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മൂല്യ ച്യുതിക്ക് പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യമാണീ പഠന ഗവേഷണ കേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നതെന്നും എം.പി.രാധാകൃഷ്ണന്‍ പറഞ്ഞു. പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നാളെ വൈകുന്നേരം 3 മണിക്ക് കതിരൂര്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചാത്തുക്കുട്ടി നായര്‍ അനുസ്മരണ സമ്മേളനം നടക്കും. പത്രസമ്മേളനത്തില്‍ അഡ്വ.രവീന്ദ്രന്‍ കണ്ടോത്ത്, വി.ബാലന്‍മാസ്റ്റര്‍, രമേഷ് കണ്ടോത്ത്, ഇ.മനീഷ് എന്നിവരും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.