ഹിന്ദുവിരുദ്ധ നിലപാടുകള്‍ക്കെതിരെ നാടെങ്ങും പദയാത്ര കള്‍

Tuesday 22 September 2015 8:07 pm IST

പയ്യന്നൂര്‍: സിപിഎമ്മിന്റെ ഹിന്ദുവിരുദ്ധ നിലപാടുകള്‍ക്കും കള്ളപ്രചരണങ്ങള്‍ക്കുമെതിരെ 'കാലഹരണപ്പെട്ട കമ്യൂണിസത്തില്‍ നിന്ന് കാലാതിവര്‍ത്തിയായ ഗുരുദര്‍ശനത്തിലേക്ക്' എന്ന മുദ്രാവാക്യവുമായി ഹിന്ദു ഐക്യവേദി നടത്തുന്ന പഞ്ചായത്തുതല പദയാത്രകളുടെ ഭാഗമായി പയ്യന്നൂര്‍ മുനിസിപ്പല്‍ പദയാത്ര 27 ന് ഞായറാഴ്ച രാവിലെ 9 മണിക്ക് കവ്വായിയില്‍ നിന്ന് ആരംഭിക്കും. സി.കെ.രാമചന്ദ്രന്‍ നയിക്കുന്ന ജാഥ ആര്‍എസ്എസ് ജില്ലാ കാര്യവാഹ് പി.രാജേഷ് ഉദ്ഘാടനം ചെയ്യും. കൊറ്റി, പുഞ്ചക്കാട്, കണ്ടങ്കാളി, തെരു, അമ്പലം, പുതിയ ബസ് സ്റ്റാന്റ്, കണ്ടോത്ത്, എല്‍ഐസി ജംഗ്ഷന്‍, തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണത്തിനു ശേഷം അന്നൂരില്‍ സമാപിക്കും. സമാപന സമ്മേളനത്തില്‍ എ.സജീവന്‍ മുഖ്യപ്രഭാഷണം നടത്തും. കടന്നപ്പള്ളിപാണപ്പുഴ പഞ്ചായത്ത്തല പദയാത്ര 26 ന് വൈകുന്നേരം 5 മണിക്ക് എ ടക്കോത്ത് യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് അരുണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. ബിഎംഎസ് ജില്ലാ സെക്രട്ടറി സി.വി.തമ്പാന്‍ മുഖ്യപ്രഭാഷണം നടത്തും. മോഹനന്‍ കടന്നപ്പള്ളി നയിക്കുന്ന പദയാത്ര 27 ന് രാവിലെ 9 മണിക്ക് കാരയാട് നിന്നാരംഭിച്ച് പറവൂര്‍, പാണപ്പുഴ, കരിങ്കച്ചാല്‍, ചെറുവിച്ചേരി, ചന്തപ്പുര വഴി കണ്ടോന്താറില്‍ സമാപിക്കും. ചെറുതാഴം പഞ്ചായത്ത് പദയാത്ര 26 ന് വൈകുന്നേരം 5 മണിക്ക് കൊവപ്പുറത്ത് അഡ്വ.എ.വി.കേശവന്‍ ഉദ്ഘാടനം ചെയ്യും. ഗണേശന്‍ അറത്തിപ്പറമ്പ് നയിക്കുന്ന പദയാത്ര 27 ന് വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്കു ശേഷം വൈകുന്നേരം 5 മണിക്കു പിലാത്തറയില്‍ സമാപിക്കും. സോഹന്‍ലാല്‍ ശര്‍മ്മ സമാപനസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.