ഭംഗിയേറും കഴുത്തിന്

Tuesday 22 September 2015 8:35 pm IST

സൗന്ദര്യസംരക്ഷണത്തിന് സ്ത്രീകള്‍ നല്‍കുന്ന പ്രാധാന്യം വളരെ വലുതാണ്.  എന്നാല്‍ പലപ്പോഴും മുഖത്തിന് കൊടുക്കുന്ന അത്ര സംരക്ഷണം കഴുത്തിന് നല്‍കാറില്ല. കഴുത്തിന്റെ  അഴകു വര്‍ദ്ധിപ്പിക്കാന്‍ വീട്ടില്‍ ഇരുന്നുതന്നെ ചെയ്യാവുന്ന ചില മാര്‍ഗ്ഗങ്ങളുണ്ട്. പച്ച ചീരയുടെ ചാറും കാരറ്റ് നീരും യോജിപ്പിച്ച് കഴുത്തില്‍ പുരട്ടുക.15 മിനിറ്റിനു ശേഷം കഴുകി കളയുക രക്തചന്ദനവും രാമച്ചവും അരച്ച് കുഴമ്പാക്കി ഇതില്‍ മൂന്ന് സ്പൂണ്‍ പനിനീര്‍ ചാലിച്ച് കഴുത്തിലും പുറത്തും പുരട്ടുക. തക്കാളി നീരും വിനാഗിരിയും ചേര്‍ത്ത് പുരട്ടുന്നതും നല്ലതാണ് മൂന്നോ നാലോ ടേബിള്‍ സ്പൂണ്‍ ഓട്‌സ് എടുത്ത് പൊടിയ്ക്കുക, ഇതില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ തക്കാളി കുഴമ്പ് ചേര്‍ത്ത് ഇളക്കുക. .ഈ മിശ്രിതം 20 മിനുട്ടിലേറെ കഴുത്തില്‍ പുരട്ടിയിരിക്കുക. അതിന് ശേഷം വിരല്‍ നനച്ച് കഴുത്തിന് മുകളില്‍ പതുക്കെ സ്‌ക്രബ് ചെയ്യുക . രണ്ട് ടേബിള്‍ സ്പൂണ്‍ നാരങ്ങ നീരും രണ്ട് ടേബിള്‍ സ്പൂണ്‍ പനിനീരും ചേര്‍ത്ത മിശ്രിതം പഞ്ഞി കൊണ്ട് കഴുത്തില കറുത്ത ചര്‍മ്മത്തില്‍ പുരട്ടുക. ചര്‍മ്മത്തിലെ കറുപ്പ് നിറം മാറ്റാന്‍ പ്രകൃതി ദത്തമായ ഈ സ്‌ക്രബ് ഉപയോഗിക്കാം. രണ്ട് ടേബിള്‍ സ്പൂണ്‍ ബേക്കിങ് സോഡ ഒരു പാത്രത്തിലെടുത്ത് ആവശ്യാനുസരണം വെള്ളം ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കുക. വിരലുകൊണ്ട് ഇത് കഴുത്തില്‍ പുരട്ടുക. കഴുത്തിലെ കറുപ്പു മാറ്റാന്‍ പഴവും ഒലീവ് ഓയിലും ചേര്‍ത്തു പുരട്ടുന്നത് ഗുണം ചെയ്യും. ഇത് അല്‍പം കഴിഞ്ഞ് കഴുകിക്കളയാം. കഴുത്തിന്റെ സൗന്ദര്യത്തിന് മങ്ങലേല്‍പ്പിക്കുന്ന ഒന്നാണ് കരുവാളിപ്പ്. ഇതിനും ചില പ്രതിവിധികളുണ്ട്. വീട്ടില്‍ നിന്നും പുറത്ത് പോകുമ്പോള്‍ ചര്‍മ്മ സംരക്ഷണത്തിനായി സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക. മുഖത്ത് മാത്രമെ പലരും സണ്‍സ്‌ക്രീന്‍ പുരട്ടാറുള്ളു. എന്നാല്‍, ചര്‍മ്മത്തില്‍ കറുത്ത പാടുകള്‍ വരാതിരിക്കാന്‍ സൂര്യപ്രകാശം ഏല്‍ക്കാനിടയുള്ള എല്ലാ ഭാഗത്തും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാന്‍ മറക്കരുത്. കഴുത്തിലെ കറുപ്പു മാറ്റാന്‍ പഴവും ഒലീവ് ഓയിലും ചേര്‍ത്തു പുരട്ടുന്നത് ഗുണം ചെയ്യും. പയറുപൊടിയില്‍ നാരങ്ങാനീരു ചേര്‍ത്ത് കുഴമ്പുരൂപത്തിലാക്കി കഴുത്തിന് താഴെ നിന്നും മുകളിലേക്ക് മസാജ് ചെയ്യുക.കല്ലുപ്പ് പൊടിച്ച് ചെറുനാരങ്ങാനീരില്‍ ചാലിച്ച് കഴുത്തില്‍ പുരട്ടുക. ഇരുപത് മിനിട്ടിനുശേഷം കഴുകി കളയുക.നാരങ്ങാത്തോട് ഉപയോഗിച്ച് കഴുത്ത് താഴെ നിന്നും മുകളിലേക്ക് മൃദുവായി ഉഴിയുക. ഒരു ടീസ്പൂണ്‍ ബദാം ഓയിലും കാല്‍ കപ്പ് തൈരും ചേര്‍ത്ത് മിശ്രിതമാക്കി കഴുത്തില്‍ പുരട്ടുക. 20 മിനിട്ടിനുശേഷം ഇളംചൂടുവെള്ളത്തില്‍ കഴുകുക. ഓറഞ്ചുനീര് കഴുത്തില്‍ പുരട്ടുക. പത്തുമിനിട്ട് കഴിഞ്ഞ് കഴുകി കളയുക.രണ്ട് ടീസ്പൂണ്‍ ഉലുവപ്പൊടി കാല്‍കപ്പ് തൈരില്‍ ചേര്‍ത്ത് മിശ്രിതമാക്കി കഴുത്തില്‍ പുരട്ടുക. ഇരുപത് മിനിട്ടിനുശേഷം ഇളംചൂടുവെള്ളത്തില്‍ കഴുകുക. കഴുത്തിന് ഭംഗി വരുത്താനും പ്രകൃതിദത്തമായ ഒരുപാട് മാര്‍ഗങ്ങള്‍ ഉണ്ട്. മുഖസൗന്ദര്യത്തിനായി ഉപയോഗിക്കുന്ന പ്രകൃതിദത്തമായ എല്ലാ കാര്യങ്ങളും കഴുത്തിന്റെ ഭംഗിക്കും ഉപയോഗിക്കാം. ഒരു ടീസ്പൂണ്‍ പാല്‍പാട, ഒരു ചെറുനാരങ്ങയുടെ നീര്, ഒരു ടീസ്പൂണ്‍ വെള്ളരിക്കാനീര്, അര ടീസ്പൂണ്‍ പഞ്ചസാര എന്നിവ മിശ്രിതമാക്കി കഴുത്തില്‍ തേയ്ക്കുക. ഇരുപത് മിനിട്ട് കഴിഞ്ഞ് ശുദ്ധജലം ഉപയോഗിച്ച് കഴുകാം. നാല് ടീസ്പൂണ്‍ ഉലുവപ്പൊടി അര ഗഌസ് തൈരില്‍ മിക്‌സ് ചെയ്ത് കഴുത്തില്‍ തേയ്ക്കുക. ഇരുപത് മിനിട്ട് കഴിഞ്ഞ് കഴുകുക. ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണയില്‍ അല്പം ചെറുനാരങ്ങാനീര് ചേര്‍ത്ത് കഴുത്തില്‍ പുരട്ടുക. ഇരുപത് മിനിട്ട് കഴിഞ്ഞ് കഴുകുക. അമിതമായി കഴുത്ത് വിയര്‍ക്കുമ്പോള്‍ ഒരു കോട്ടണ്‍ തുണികൊണ്ട് ഇടയ്ക്കിടെ തുടച്ച് വൃത്തിയാക്കുന്നത് നല്ലതാണ്. നിത്യവും കഴുത്തിന് വ്യായാമം കൊടുക്കണം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.