നെടുമുടി: തൊഴിലുറപ്പു പദ്ധതിയിലെ വ്യാപകമായ ക്രമക്കേട് അന്വേഷിക്കുക, പട്ടികജാതി കുുടംബത്തിന് കുടിവെള്ള പദ്ധതി വിഹിതം നല്‍കാത്ത പഞ്ചായത്ത് മെമ്പര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും നിഷേധാത്മക നിലപാട് തിരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെയും പഞ്ചായത്തംഗങ്ങളെയും ഉപരോധിച്ചു പഞ്ചായത്ത് ഭരണത്തിലെ സിപിഎമ്മിന്റെ അനാവശ്യ ഇടപെടലുകള്‍ മൂലം പാവപ്പെട്ട ജനങ്ങള്‍ക്ക് അര്‍ഹമായ ആനൂകൂല്യങ്ങള്പോലും നിഷേധിക്കപ്പെടുകയാണ്.
സിപിഎമ്മിന്റെ സെല്‍ഭരണം പഞ്ചായത്തില്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് ബിജെപി മുന്നറിപ്പു നല്കി. സമരത്തിന് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് വി.എന്‍. ദിലീപ്കുമാര്, ജനറല്‍ സെക്രട്ടറി കെ. വിനോദ്കുമാര്‍, സെക്രട്ടറി എ. ജയകുമാര്‍,പഞ്ചായത്ത് കമ്മറ്റിയംഗങ്ങളായ അനില്‍കുമാര്‍, എം.പി. അനീഷ്കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: