നെടുമുടി: വൃക്ക മാറ്റിവച്ച ബിജെപി പ്രവര്ത്തകന് നെടുമുടി ഒമ്പതാം വാര്‍ഡില്‍ നെല്ലിക്കാത്തറ വീട്ടില്‍ ശിവന്റെ മകന് വിപിനെ വീടുകയറി ഭീഷണിപ്പെടുത്തിയ കഞ്ചാവുമാഫിയാസംഘാംഗങ്ങളായ സിപിഎമ്മുകാരെ ഉടന്‍ അറസ്റ്റു ചെയ്യണമെന്ന് ബിജെപി നെടുമുടി പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.
ഗുണ്ടാസംഘം ഈ കുടുംബത്തെ നിരന്തരമായി ഭീഷണിപ്പെടുത്തുകയാണ്. കഴിഞ്ഞദിവസം രാത്രി ഡിവൈഎഫ്ഐക്കാരായ അരുണ്‍, റിജോ, കൊച്ചുമോന്, കണ്ണന്, വിജയന് എന്നിവര്‍ ആയുധങ്ങളുമായെത്തി വീട്ടില്‍ കയറി ഭീഷണിപ്പെടുത്തി.
പോലീസില്‍ പരാതി നല്കിയാല് വധിക്കുമെന്നും അവര്‍ ഭീഷണിപ്പെടുത്തി. നിര്‍ദ്ധന കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗ്ഗമായ ഓട്ടോറിക്ഷ കഴിഞ്ഞമാസം സിപിഎം ഡിവൈഎഫ്ഐ സംഘം തല്ലിത്തകര്‍ത്തിരുന്നു. പതിനൊന്നുലക്ഷം രൂപ നാട്ടുകാര്‍ സ്വരൂപിച്ചാണ് വിപിന്റെ വൃക്ക മാറ്റിവച്ചത്. ഈ കുടുംബത്തിനെതിരെയുള്ള നിരന്തര അക്രമം തടയാന്‍ പോലീസിന്റെ ശക്തമായ ഇടപെടല്‍ ഉണ്ടാവണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് വി.എന്‍. ദിലീപ്കുമാര് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.വിനോദ്കുമാര്‍, കമ്മറ്റിയംഗങ്ങളായ ജയുകമാര്, അനില്‍കുമാര്‍, സജു ആന്റണി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: