ആലപ്പുഴ: പറവൂര്‍ മാതാ അമൃതാനന്ദമയീ മഠത്തിന്റെ ആഭിമുഖ്യത്തില്‍ അമൃതാനന്ദമയിദേവിയുടെ 62-ാമത് ജന്മദിനത്തോടനുബന്ധിച്ച് പദയാത്ര ഇന്നു തുടങ്ങി 24ന് വൈകിട്ട് അമൃതപുരിയില്‍ വൈകിട്ട് സമാപിക്കും. മഠാധിപതി ബ്രഹ്മചാരിണി നിഷ്ഠാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യും. ബി. പുഷ്പരാജന്‍, എ.ബി. മഹാദേവന്, മീരാസതീശന്, എം. ജയകൃഷ്ണന്, കെ.കെ. രവി, എ.എസ്. വിശ്വനാഥന്, കെ. ബാബു, അജിത്ത് തുടങ്ങിയവര്‍ പങ്കെടുക്കുന്ന പദയാത്ര എന്‍.കെ. ലാല്‍കുമാര്‍ നയിക്കും. അമൃതരഥം, നാടന്‍ കലാരൂപങ്ങള്‍, നിശ്ചലദൃശ്യങ്ങള്‍ എന്നിവ പദയാത്രയ്ക്ക് മിഴിവേകും. പദയാത്ര അമ്പലപ്പുഴയില്‍ എത്തിച്ചേരുമ്പോള്‍ ആര്. രാമവര്‍മ്മ അദ്ധ്യക്ഷത വഹിക്കുന്ന യോഗം ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. വിശ്വഹിന്ദു പരിഷത്ത് ജില്ലാ അദ്ധ്യക്ഷന്‍ ആര്. രുദ്രന് മുഖ്യപ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: