കൊച്ചി: ഈ രഞ്ജി സീസണിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള കേരള ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യന്‍ താരം സഞ്ജു വി. സാംസണാണ് കേരള ക്യാപ്റ്റന്‍. അഹമ്മദ് ഫര്സീന്, ഫാബിദ് ഫാറൂഖ് അഹമ്മദ് എന്നിവര്‍ ടീമിലെ പുതുമുഖങ്ങള്‍.
രഞ്ജിയിലെ കേരളത്തിന്റെ ഹോം മത്സരങ്ങള്‍ പെരിന്തല്‍മണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കും.കേരളത്തിന്റെ മത്സരങ്ങള്‍ ഒക്ടോബര്‍ ഒന്നിന് ആരംഭിക്കും. ജമ്മു- കശ്മീരിനെതിരെ പെരിന്തല്‍മണ്ണയിലാണ് മത്സരം. ഒക്ടോബര്‍ 15ന് ഝാര്ഖണ്ഡിനെതിരെയും നവംബര്‍ 7ന് ത്രിപുരക്കെതിരെയും നവംബര്‍ 23ന് സൗരാഷ്ട്രക്കെതിരെയും ഡിസംബര്‍ ഒന്നിന് ഹിമാചല്പ്രദേശിനെതിരെയുമുള്ള മത്സരങ്ങളാണ് പെരിന്തല്‍മണ്ണയില്‍ നടക്കുക.
ഒക്ടോബര്‍ 8 ന് ഹൈദരാബാദില്‍വെച്ച് ഹൈദരാബാദിനെയും 22ന് ദല്‍ഹിയില്‍ സര്‍വീസസിനെയും നവംബര്‍ 15ന് ഗോവയില്‍ ഗോവയെയും കേരളം നേരിടും.
“രഞ്ജി ട്രോഫി ടൂര്‍ണ്ണമെന്റില്‍ കേരളം ഇത്തവണ പുതിയ കോച്ചിന്റെയും ക്യാപ്റ്റന്റെയും കീഴില്‍ ഏറെ പ്രതീക്ഷയോടെയാണ്കളിക്കാനിറങ്ങുന്നത്ന്ന് കേരള ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് ടി.സി. മാത്യു പറഞ്ഞു.
ജയേഷ് ജോര്‍ജാണ് കേരള ടീമിന്റെ മാനേജര്‍. പി. ബാലചന്ദ്രന് കോച്ചും ടിനു യോഹന്നാന് ബൗളിങ്ങ് കോച്ചും എസ്. ബാബു ഫീല്‍ഡിങ്ങ് കോച്ചുമാണ്. തോമസ് ചെറിയാനാണ് ഫിസിയോ. ആരോണ്‍ തോമസ് (വീഡിയോ അനലിസ്റ്റ്).
ടീം: സഞ്ജു വി. സാംസണ് (ക്യാപ്റ്റന്‍) വി.എ. ജഗദീഷ്, അക്ഷയ് കോടോത്ത്, രോഹന് പ്രേം, സച്ചിന് ബേബി, റൈഫി വിന്‍സെന്റ് ഗോമസ്, മോനിഷ്. എസ്.കെ, ഫാബിദ് ഫാറൂഖ് അഹമ്മദ്, സന്ദീപ് വാര്യര്‍, അഹമ്മദ് ഫര്സീന്, നിദീഷ്. എം.ഡി, നിയാസ്. എന്‍, റോബര്‍ട്ട് ഫെര്‍ണാണ്ടസ്, നിഖിലേഷ് സുരേന്ദ്രന്, അക്ഷയ് ചന്ദ്രന്, അഹമ്മദ് ഫര്സീന്, ഫാബിദ് ഫാറൂഖ് അഹമ്മദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: