കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദയനീയ പരാജയങ്ങളില്‍ ഒന്നും ചെയ്യുവാനൊക്കാതെ ഇരിയ്ക്കുന്ന സോണിയയ്ക്കു ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വലിയ നിയന്ത്രണങ്ങള്‍ പറ്റാത്ത അവസ്ഥ. ഒരു നേതൃത്വകഴിവും ഇല്ലാത്ത പപ്പുമോനെ ഗാന്ധി കുടുംബ പാരമ്പര്യം പ്രചരിപ്പിയ്ക്കുവാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉപാദ്ധ്യക്ഷ സ്ഥാനത്തു വെറുതെ കയറ്റിവെച്ചിരിയ്ക്കുന്നു എന്നുമാത്രം.
അതൊക്കെ മുതലെടുത്തു കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഇപ്പോള്‍ കാര്യങ്ങള്‍ തീരുമാനിയ്ക്കുന്നത് എ.കെ.ആന്റണി, ടോം വടക്കന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ‘നേതാക്ക’ളുടെ ഒരുസംഘം മാത്രമാണ്. ഉമ്മന്‍ ചാണ്ടിയ്ക്കും, രമേശ് ചെന്നിത്തലയ്ക്കും എതിര്‍പ്പു ഉണ്ടായിരുന്നിട്ടുകൂടി പപ്പുമോന്റെ തലയില്‍ നിയമന ഉത്തരവാദിത്വം കെട്ടിവെച്ചു വി.എം.സുധീരനെ എ.കെ.ആന്റണി കേരളത്തിലെ കെപിസിസി പ്രസിഡന്റാക്കി.
അങ്ങനെ പല സംസ്ഥാനങ്ങളിലെയും കോണ്‍ഗ്രസ്സ് പാര്‍ട്ടി നേതാക്കളുടെ എതിര്‍പ്പിനെ അവഗണിച്ച് കെപിസിസി പ്രസിഡന്റു നിയമനങ്ങള്‍ നടന്നതൊക്കെ പപ്പുമോന്റെ പേരും പറഞ്ഞു! കുടുംബവാഴ്ച പാരമ്പര്യം അവകാശപ്പെട്ടതുകൊണ്ടു നേതൃത്വക്കഴിവുകള് ഉണ്ടാകില്ല.പപ്പുമോനെക്കൊണ്ടു കോണ്‍ഗ്രസു പാര്‍ട്ടിയ്ക്കു എന്തെങ്കിലും നേട്ടങ്ങള്‍ ഉണ്ടാക്കുവാന്‍ പറ്റില്ല,പപ്പുമോനെ ഉപയോഗിച്ചു മറ്റു കുറെ നേതാക്കള്‍ കൊണ്ഗ്രസ്സു പാര്‍ട്ടിയെ അനാവശ്യമായി നിയന്ത്രിച്ചു ഒരു പരുവത്തിലാക്കും എന്നതില്‍ സംശയമില്ല.
ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: