കോട്ടയം : നാടിനെ വലച്ച കരിമൂര്‍ഖനെ വാവാ സുരേഷെത്തി പാതിരാത്രിയില്‍ പിടികൂടി. തിങ്കളാഴ്ച്ച പകല്‍ 11 ന് 31-ാം മൈല്‍ പാലയ്ക്കല്‍ പുരയിടത്തിലെ റബര്‍ തോട്ടത്തില്‍ പടംപൊഴിച്ച് പൊത്തിലൊളിച്ച മൂര്‍ഖന്‍ പാമ്പിനെ തോട്ടത്തിലെ റബറുവെട്ടുകാരനാണ് കണ്ടത്. വിവരമറിഞ്ഞ് നാട്ടുകാര്‍ എത്തിയെങ്കിലും വലിയ പാമ്പായതിനാല്‍ പാമ്പിനെ പിടിക്കാനുള്ള ശ്രമം നാട്ടുകാര്‍ ഉപേക്ഷിച്ചു. പിന്നീട് സംഭവ സ്ഥലത്തേയ്ക്ക് നാട്ടുകാാരുടെ കുത്തൊഴുക്കായിരുന്നു.
പാമ്പ് കയറിയ മാളം കല്ലുകള്‍ കൊണ്ടു മൂടിവച്ചതിന് ശേഷം വാവാ സുരേഷിനെ വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാരുടെ കാത്തിരിപ്പുനൊടുവില് രാത്രി 11.30 ഓടെ വനപാലകര്‍ക്കൊപ്പം വാവാ സുരേഷ് എത്തി. പുലര്‍ച്ചെ മൂന്നുമണിയോടെ പുറത്തുചാടിയ മൂര്‍ഖന്‍ വാവാ സുരേഷിന്റെ കൈകളിലായതോടെയാണ് നാടിന്റെ ശ്വാസം നേരെ വീണത്. പാമ്പിനെ കണ്ടെത്തിയ റബര്‍ തോട്ടത്തിനു സമീപം തിരുവല്ല സ്വദേശിയുടെ ഏക്കറുകണക്കിനുള്ള ഭൂമി കാടുപിടിച്ച് കിടക്കുന്നതിനാല്‍ ഷുദ്രജീവികളുടെ ശല്യം കൂടുതലാണെന്നും നാട്ടുകാര്‍ പറഞ്ഞു. പിടികൂടിയ മൂര്‍ഖനെ നാട്ടുകാര്‍ക്കു മുന്പില് പ്രദര്‍ശിപ്പിച്ച ശേഷം വനപാലകര്‍ക്ക് കൈമാറിയതോടെ വാവാ സുരേഷ് യാത്രയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: