കൊച്ചി: അഴിമതിക്കാരനായ കണ്‍സ്യൂമര്‍ഫെഡ് ചെയര്മാന് ജോയ് തോമസ് രാജിവെക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് ബിഎംഎസ്, യുവമോര്‍ച്ച എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. ബിഎംഎസ് വൈസ് പ്രസിഡന്റ് എ.ഡി. ഉണ്ണികൃഷ്ണന് മാര്‍ച്ച് ഉദ്ഘാടനംചെയ്തു. ജില്ലാ ജോ.സെക്രട്ടറി കെ.എസ്. അനില്‍കുമാര്‍, ബിജെപി നേതാവ് സി.ജി. രാജഗോപാല്‍, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു, സംസ്ഥാന സമിതിയംഗം വി.കെ. ബസിത്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ദിനില്‍ ദിനേശ്, ബിഎംഎസ് കലൂര്‍ ഉപമേഖലാ സെക്രട്ടറി അനില്‍, പള്ളുരുത്തി മേഖലാ സെക്രട്ടറി ഉദയന്‍, കമ്മറ്റിയംഗങ്ങളായ ജോസി ആന്റണി, രാജശെല്‍വം, ഷെജീര്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി. മണ്കുടത്തില് വെള്ളം നിറച്ച് ഭാവാത്മകമായി ശുദ്ധികലശവും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: