തോട്ടം തൊഴിലാളി സമരം ദൂരവ്യാപകഫലങ്ങള്‍ സൃഷ്ടിക്കുമെന്ന്

Tuesday 22 September 2015 10:27 pm IST

മരങ്ങാട്ടുപിള്ളി: മൂന്നാറില്‍ കണ്ണന്‍ ദേവന്‍ തോട്ടങ്ങളിലെ സ്ത്രീ തൊഴിലാളികള്‍ നടത്തിയ സമരവും അതിന്റെ വിജയവും കേരളത്തിലെ തൊഴില്‍ മേഖലയില്‍ ദൂരവ്യാപക ഫലങ്ങള്‍ സൃഷ്ടിച്ചേക്കാമെന്ന് ലേബര്‍ ഇന്‍ഡ്യ കോളേജിലെ വിദ്യാര്‍ത്ഥികളുടെ പഠന സംഘം അഭിപ്രായപ്പെട്ടു. കോളേജില്‍ സംഘടിപ്പിച്ച മൂന്നാര്‍ തൊഴിലാളി സമരവും പരിണതഫലങ്ങളും എന്ന വിഷയത്തില്‍ നടത്തിയ സെമിനാറില്‍ മൂന്നാര്‍ തോട്ടം തൊഴിലാളികളെ സന്ദര്‍ശിച്ച് നടത്തിയ പഠനം വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചു. മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ നേരിട്ടു മനസിലാക്കുവാന്‍ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥിസംഘം രണ്ടുദിവസം മൂന്നാര്‍ തൊഴിലാളികളുടെയിടയില്‍ താമസിച്ചു നടത്തിയ പഠനം കേരളത്തിന്റെ മുഴുവന്‍ കണ്ണുതുറപ്പിക്കുന്നതാണെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ ജോസഫ് ചാവറ അഭിപ്രായപ്പെട്ടു. സാമൂഹിക പ്രശ്‌നങ്ങളില്‍ നിന്നും ഒളിച്ചോടാന്‍ വെമ്പല്‍ കൊള്ളുന്ന ആധുനിക യുവ സമൂഹം ചുറ്റും നടക്കുന്ന കാര്യങ്ങളില്‍ ഇടപെടാനുള്ള ചങ്കൂറ്റം കാണിക്കണമെന്ന് സെമിനാറില്‍ അദ്ധ്യക്ഷത വഹിച്ച ലേബര്‍ ഇന്‍ഡ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ ജോര്‍ജ്ജ് കുളങ്ങര പറഞ്ഞു. മഹാത്മാഗാന്ധി സര്‍വ്വകലാശാല മുന്‍ രജിസ്ട്രാര്‍ ഡോ. ജോസ് ജെയിംസ്, ഡോ. ജോര്‍ജ്ജ് ജോസഫ്, സുജ കെ ജോര്‍ജ്ജ്, പ്രോഫ. റ്റി.ഡി മാത്യു, ഗ്രിഗറി ജോണ്‍, ശ്രീകുമാര്‍ എസ്. വിദ്യാര്‍ത്ഥികളായ ജോസഫ് ജോണ്‍. ലെസ്റ്റര്‍ ഫെര്‍ണാണ്ടോ, ബിനു മാത്യു, ശങ്കരനാരായണന്‍ ഭട്ടതിരി, അലീഷ സി ബഷീര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.