പീരുമേട്: അദ്ധ്യാപകരെ നിയമിക്കാത്തതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കോട്ടയം-കുമളി റോഡ് ഉപരോധിച്ചു. ഇതോടെ മണിക്കൂറുകളോളം ഇതുവഴിയുള്ള ഗതാഗതം സ്തംഭിച്ചു.പാമ്പനാര്‍ ഗവ. ഹൈസ്കൂളിലെ നാനൂറോളം വരുന്ന വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും ചേര്‍ന്നാണ് പാമ്പനാറില്‍ റോഡ് ഉപരോധിച്ചത്.
ഇത്രയധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്കൂളില്‍ ആവശ്യത്തിന് അദ്ധ്യാപകരില്ലാത്തത് വിദ്യാര്‍ത്ഥികളുടെ പഠനത്തെ ബാധിച്ചിരുന്നു. നിരവധി പരാതികള്‍ നല്‍കിയിട്ടും അദ്ധ്യാപകരെ നിയമിക്കാന്‍ അധികാരികള്‍ തയ്യാറാകാത്തതാണ് ഇത്തരം ഒരു പ്രക്ഷോഭത്തിലേക്ക് വിദ്യാര്‍ത്ഥി സമൂഹത്തെ നയിച്ചത്. ഡിഡിഇ, തഹസീല്‍ദാര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്ക്കൊടുവിലാണ് വിദ്യാര്‍ത്ഥികള്‍ ഉപരോധം അവസാനിപ്പിച്ചത്.
ഒരാഴ്ചയ്ക്കകം നിലവിലുള്ള വേക്കന്‍സികള്‍ നികത്തുമെന്ന് ഡിഡിഇയുടെ ഉറപ്പിന്മേലാണ് വഴിതടഞ്ഞവര്‍ പിരിഞ്ഞത്. രാവിലെ 10.30ന് തുടങ്ങിയ ഉപരോധം ഉച്ചയ്ക്ക്
ഒരുമണിയോടുകൂടിയാണ് അവസാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: