താമരശ്ശേരി: താമരശ്ശേരി ഗ്രാമ പഞ്ചായത്തിനെ സ്വയംതൊഴില്‍ ഗ്രാമമാക്കി മാറ്റുന്നതിനായി തുടങ്ങിയ ആയിരം പണിശാല പദ്ധതി സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.എം.കെ.മുനീര്‍ ഉദ്ഘാടനം ചെയ്തു. താമരശ്ശേരി ഗ്രാമ പഞ്ചായത്ത് ആവിഷ്കരിച്ച പദ്ധതിയ്ക്കായി പിന്നാക്ക വികസന കോര്പ്പറേഷന് 50 ലക്ഷം രൂപയാണ് ആദ്യ ഗഡുവായി നല്‍കുന്നത്.
കുടുംബശ്രീ സി.ഡി.എസ് മുഖേന സന്നദ്ധസംഘനകളുമായി സഹകരിച്ചാണ് സ്വയംതൊഴില്‍ നല്‍കുന്നത്. കുടുംബശ്രീ പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങള്‍, വ്യക്തികള്‍ തുടങ്ങിയവര്‍ക്ക് ഹോട്ടല്‍, കഫേ, കോഴിഫാം തുടങ്ങിയ തൊഴിലുകള്‍ കണ്ടെത്തുന്നതിനും ഇതിനോടൊപ്പം പരിശീലനം നല്‍കുന്നതിനും പദ്ധതി സഹായകരമാകും.
താമരശ്ശേരി കാരാടി യു.പി. സ്കൂളില്‍ നടന്ന പരിപാടിയില്‍ വി.എം.ഉമ്മര്‍മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. എം.കെ.രാഘവന് എം.പി, സി.മോയിന്‍കുട്ടി എം.എല്‍.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കാരാട്ട് അബ്ദുള്‍ റസാഖ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി.മുഹമ്മദ്, വൈസ് പ്രസിഡന്റ് ജസീല്‍, സ്റ്റാന്റ്ിംഗ് കമ്മിറ്റി ചെയര്മാന് എ.അരവിന്ദന്, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ലീലാവതി , വാര്‍ഡ് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: