അമൃതപുരി: 2015 ലെ അമൃത കീര്‍ത്തി പുരസ്കാരത്തിന് പ്രശസ്ത സംസ്കൃത പണ്ഡിതന് മുതുകുളം ശ്രീധരന് അര്‍ഹനായി. സംസ്കൃത സാഹിത്യത്തിന് നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം. 123456 രൂപയും ആര്‍ട്ടിസ്റ്റ് നന്പൂതിരി രൂപകല്‍പ്പന ചെയ്ത സരസ്വതി വിഗ്രഹവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്ശ്രീ പി.പരമേശ്വരന്, കാലടി ശ്രീ ശങ്കര സര്‍വ്വകലാശാല മുന്‍വൈസ് ചാന്‍സലര്‍ ഡോ. എന്‍.പി.ഉണ്ണി, കവി പി.നാരായണ കുറുപ്പ്, ഡോ.ശങ്കര്അഭയങ്കര്, പ്രതിഭാ റായ്, ശ്രീ മാതാ അമൃതാനന്ദമയി മഠം ട്രസ്റ്റ് വൈസ് ചെയര്മാന് സ്വാമി അമൃതസ്വരൂപാനന്ദപുരി, സ്വാമി തുരിയാമൃതാനന്ദപുരി എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
അടുത്ത ഞായറാഴ്ച നടക്കുന്ന അമ്മയുടെ ജന്മദിനാഘോഷ ചടങ്ങില്പുരസ്കാരം സമ്മാനിക്കും. സംസ്കൃത ഭാഷയ്ക്കും സാഹിത്യത്തിനും വേണ്ടി ജീവിതം മുഴുവന്‍ ഉഴിഞ്ഞുവച്ച ആളാണ് മുതുകുളം ശ്രീധരന് . ആലപ്പുഴ മുതുകുളം സംസ്കൃത സ്കൂളിലെ ആദ്യ വിദ്യാര്‍ത്ഥികളില്‍ ഒരാളായ അദ്ദേഹം തുടര്‍ന്ന് അവിടെത്തന്നെ അധ്യാപകനാവുകയായിരുന്നു. നവഭാരതം എന്ന ആദ്യ കൃതി 1976 ലാണ് പ്രസിദ്ധീകരിച്ചത്. വിദ്യാധിരാജ വിജയം, നായകാഭരണം, അശ്രുപൂജ, ധര്‍മ്മസ്ഥലീയം എന്നിവയാണ് പ്രസിദ്ധീകരിച്ച മറ്റ് പ്രധാന കൃതികള്‍.
നിരവധി കൃതികള്‍ സംസ്കൃതത്തില്‍ നിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. ശ്രീനാരായണ ചരിതാമൃതം, ശ്രീവിദ്യാധിരാജ ചരിതാമൃതം, പഞ്ചമഹാകാവ്യങ്ങള്‍, എന്നിവ ഇവയില്‍ ഉള്‍പ്പെടുന്നു. ശ്രീ മാതാ അമൃതാനന്ദമയി ദേവിയുടെ പ്രഭാഷണങ്ങളെ അധികരിച്ച് അമൃതായനം, അമൃതഗീത എന്നീ രണ്ട് കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്യ കവി പുരസ്കാരം, തുളസീവന പുരസ്കാരം, കവി രാജ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ക്ക് നേരത്തേ അര്‍ഹനായിട്ടുണ്ട്.
ആദ്യാത്മികത, ദര്‍ശനം, വൈജ്ഞാനിക സാഹിത്യം, ശാസ്ത്രം തുടങ്ങിയ മേഖലകളില്അനിതര സാധാരണ മികവ് പുലര്‍ത്തുന്നവര്‍ക്ക് 2001 മുതലാണ് അമൃതകീര്‍ത്തി പുരസ്കാരം നല്കിത്തുടങ്ങിയത്. ആചാര്യ നരേന്ദ്രഭൂഷണ്‍, പി.പരമേശ്വരന്, എം.എച്ച്. ശാസ്ത്രികള്‍, പി.നാരായണക്കുറുപ്പ്, പ്രൊഫസര്‍ വാസുദേവന്‍പോറ്റി, പ്രൊഫസര്‍ കെ.വി.ദേവ്, പറവൂര്‍ ശ്രീധരന്‍തന്ത്രി, ഡോ. എന്‍.പി.ഉണ്ണി, എം.പി. വീരേന്ദ്രകുമാര്‍, പ്രൊഫസര്‍ തുറവൂര്വിശ്വംഭരന്, ഡോ. ശങ്കര്അഭയങ്ക, പ്രതിഭാ റായ്, മനോജ് ദാസ്, എസ്.രമേശന്‍നായര്‍ എന്നിവരാണ് നേരത്തേ പുരസ്കാരം നേടിയിട്ടുള്ളവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: