ആലപ്പുഴ: കണിച്ചുകളങ്ങര ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരാറുള്ള പ്രതിമാസ ചതയദിന പ്രാര്‍ത്ഥന 26ന് വിവിധ ചടങ്ങുകളോടെ ഗുരുദേവ ക്ഷേത്ര സന്നിധിയില്‍ നടക്കും. രാവിലെ 8ന് ഗുരുപുഷ്പാഞ്ജലി, 9ന് പതാക ഉയര്‍ത്തല്‍, 9.15ന് ബേബി പാപ്പാളിയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനയും ഗുരുദേവ കൃതികളുടെ ആലാപനവും, 10.30ന് മീരാമധു ആലപ്പുഴ (ചങ്ങനാശേരി അസംപ്ഷന്‍ കോളേജ് മലയാള വിഭാഗം) അനുകമ്പാദശകം എന്ന ഗുരുദേവ കൃതിയെക്കുറിച്ച് ക്ലാസെടുക്കും. 12ന് ഗുരുദേവ പൂജയും തുടര്‍ന്ന് വിശേഷാല്‍ ഗുരുദേവ ദിവ്യനാമ സമൂഹാര്‍ച്ചന, 1ന് ഗുരുപ്രസാദ വിതരണം എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: