ആലപ്പുഴ: റെയില്‍വേ സ്റ്റേഷന് റോഡും പാര്‍ക്കിങ് ഗ്രൗണ്ടും പുനര്‍നിര്‍മ്മിക്കണമെന്ന് കേരള ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന് ജില്ലാ ഭാരവാഹി യോഗം ആവശ്യപ്പെട്ടു. റോഡും പാര്‍ക്കിങ് ഗ്രൗണ്ടും കുണ്ടുകളും കുഴികളും രൂപപ്പെട്ട് ശക്തിയായ മഴയില്‍ വെള്ളം നിറഞ്ഞ് കുളങ്ങള്‍ക്കു തുല്യമായി. വെള്ളത്തില്‍ കുഴികളുടെ താഴ്ച മനസ്സിലാക്കാന്‍ കഴിയാത്തത് വാഹനയാത്ര ദുഷ്കരമാക്കുന്നു. റെയില്‍വേ ക്രോസിനു സമീപവും റോഡില്‍ കുഴികള്‍ രൂപപ്പെട്ട് സഞ്ചാരയോഗ്യമല്ലാതായി. റോഡുകള്‍ പുനര്‍നിര്‍മ്മിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി.ജെ.കുര്യന് അദ്ധ്യക്ഷത വഹിച്ചു. എസ്. നവാസ്, ഷാജിലാല്‍, എസ്.എം. നാസര്‍, നവാസ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: