മുഹമ്മ: ലോറി ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ചു. സാരമായി പരിക്കേറ്റ ഡ്രൈവറെ അലപ്പുഴ ജനറല്‍ അശുപത്രിയില്‍ പ്രവേശിപ്പിച്ചു. കലവൂര്‍ വടക്കേവെളിയില്‍ ബാബു(48)വിനെയാണ് കരിങ്കല്ലും മറ്റും ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ചത്.
മണ്ണഞ്ചേരി ജങ്ഷന് വടക്കുവശം പ്രവര്‍ത്തിക്കുന്ന ഇറച്ചിക്കടയിലെ ജീവനക്കാരന് മുബാറക്കാണ് മര്‍ദ്ദിച്ചത്. ലോറി തടഞ്ഞു നിര്‍ത്തിയായിരുന്നു മര്‍ദ്ദനം. അവശനായി ബോധരഹിതനായ ബാബുവിനെ പോലീസും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്.വിദ്യാര്‍ത്ഥിനിയെ ലോറി തട്ടിയെന്നും നിര്‍ത്താതെ പോയെന്നും ആരോപിച്ചായിരുന്നു മര്‍ദ്ദനം. മണ്ണഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: