ചേര്‍ത്തല: തുറവൂര്‍ സബ്ജില്ലാ വോളിബോള്‍ മല്‍സരത്തില്‍ കണ്ടമംഗലം ഹയര്‍ സെക്കന്‍ഡറി സ്കൂളിന് ഇരട്ടക്കിരീടം. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലാണ് സ്കൂള്‍ ജേതാക്കളായത്. ഇരു വിഭാഗങ്ങളിലുമായി 15 ടീമുകളാണ് മല്‍സരിച്ചത്. സ്കൂളില്‍ നടന്ന അനുമോദന സമ്മേളനത്തില്‍ മാനേജര്‍ പി.ജി. സദാനന്ദന് അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ടി. ഉഷ, ഹെഡ്മിസ്ട്രസ് എസ്. അനിത, സ്റ്റാഫ് സെക്രട്ടറി ടി.ജി. ഉഷാകുമാരി, കായികാദ്ധ്യാപകന്‍ പി.പി. പ്രവീണ്‍, പിടിഎ പ്രസിഡന്റ് പി.ടി. രമേശ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: