മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 സന്നാഹ മത്സരത്തിനുള്ള ഇന്ത്യന്‍ എ ടീമിനെ പ്രഖ്യാപിച്ചു. പഞ്ചാബ് താരം മന്ദീപ് സിംഗ് നയിക്കുന്ന ടീമില്‍ മലയാളി താരം സഞ്ജു വി. സാംസണും ഇടംപിടിച്ചു. ഈ മാസം 29നാണ് ദക്ഷിണാഫ്രിക്ക-ഇന്ത്യ എ ട്വന്റി 20 സന്നാഹ മത്സരം.
എ ടീം അംഗങ്ങളായ മയാങ്ക് അഗര്‍വാള്‍ മനന്‍ വോറ, റിഷി ധവാന് എന്നിവരും ടീമിലുണ്ട്. ബംഗ്ലദേശ് എ ടീമിനെതിരായ പരമ്പരയിലെ മികച്ച പ്രകടനമാണ് സഞ്ജുവിനെ വീണ്ടും ടീമിലെത്തിച്ചത്. ആദ്യമല്‍സരത്തില്‍ 73 റണ്‍സും അവസാന ഏകദിനത്തില്‍ 90 റണ്‍സും സഞ്ജു നേടിയിരുന്നു.
72 ദിവസം നീണ്ടുനില്‍ക്കുന്ന ഇന്ത്യന്‍ പര്യടനത്തില്‍ ദക്ഷിണാഫ്രിക്ക മൂന്ന് ട്വന്റി 20 മത്സരവും അഞ്ച് ഏകദിനങ്ങളും മൂന്ന് ടെസ്റ്റുകളുമാണ് കളിക്കുന്നത്. മഹാത്മാഗാന്ധി-നെല്‍സണ്‍ മണ്ഡേല പരമ്പരയെന്ന് പേരിട്ടിരിക്കുന്ന പരമ്പരയിലെ ആദ്യ ട്വന്റി 20 മത്സരം ഒക്ടോബര്‍ രണ്ടിന് ധര്മ്മശാലയില്നടക്കും.
ട്വന്റി 20 മത്സരത്തിനുള്ള ഇന്ത്യന്‍ എ ടീം: മയാങ്ക് അഗര്‍വാള്‍, മനന്‍ വോറ, മനീഷ് പാണ്ഡെ, മന്ദീപ് സിംഗ്, സൂര്യകുമാര്‍ യാദവ്, സഞ്ജു വി. സാംസണ്, ഹര്‍ദിക് പാണ്ഡ്യ, ഋഷി ധവാന്, അനുരീത് സിംഗ്, യുസ്വേന്ദ്ര ചാഹല്‍, പവന് നേഗി, കുല്‍ദീപ് യാദവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: