കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

Wednesday 23 September 2015 9:46 pm IST

കുമളി: റോസാപൂക്കണ്ടത്തു നിന്ന് കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. ഈരാറ്റുപേട്ട സ്വദേശികളായ ചാലക്കോട് സുബൈര്‍(47) കൊല്ലംപറമ്പില്‍ ജോസഫ് എന്നിവരാണ് 1.100 കിലോ ഗ്രാം കഞ്ചാവുമായി പിടിയിലായത്. ഇടുക്കി എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്വല്‍ സ്‌ക്വാഡാണ് കുമളി റോസാപൂക്കണ്ടത്ത് നിന്ന് പ്രതികളെ പിടികൂടിയത്. കമ്പത്തു നിന്നും വാങ്ങിയ കഞ്ചാവ് അതിര്‍ത്തിയുടെ ഇടവഴിയിലൂടെ കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ്. പൊതികളാക്കി വില്‍പ്പന നടത്താനാണ് കഞ്ചാവ് കടത്തികൊണ്ട് വന്നതെന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുമേഷ്, പ്രിവന്റീവ് ഓഫീസര്‍മാരായ അനില്‍ കുമാര്‍, ഷാഫി, എ ജെ ജോണ്‍, ഓഫീസര്‍മാരായ ബിനോയി, അനൂപ്, സുനില്‍കുമാര്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.