മൂന്നാം മുന്നണി ജയിച്ചാല്‍ മുസ്ലിം മുഖ്യമന്ത്രി

Wednesday 23 September 2015 10:08 pm IST

പാറ്റ്‌ന: ബീഹാറില്‍ മൂന്നാം മുന്നണി വിജയിച്ചാല്‍ മുസ്ലിം മുഖ്യമന്ത്രിയായിരിക്കും ഭരിക്കുകയെന്ന് പപ്പു യാദവ്. ആര്‍ജെഡി വിട്ട് ജനാധികാര്‍ പാര്‍ട്ടി രൂപീകരിച്ച പപ്പു യാദവ് ഉപമുഖ്യമന്ത്രി മറ്റുപിന്നാക്ക വിഭാഗക്കാരനായിരിക്കുമെന്നും പറഞ്ഞു. പത്തരക്കോടി ജനസംഖ്യയില്‍ സംസ്ഥാനത്ത് 16.5 ശതമാനം മുസ്ലിങ്ങളാണ്. സമാജ്‌വാദി പാര്‍ട്ടി, എന്‍സിപി, ജനാധികാര്‍ പാര്‍ട്ടി, സമരസ് സമാജ് പാര്‍ട്ടി, നാഷണലിസ്റ്റ് പീപ്പിള്‍സ് പാര്‍ട്ടി (സാങ്മ), സമാജ്‌വാദി ജനതാ പാര്‍ട്ടി എന്നിവ ചേര്‍ന്നാണ് മൂന്നാം മുന്നണി ഉണ്ടാക്കിയിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.