ത്രിദിന മലയാള സെമിനാര്‍ തലയോലപ്പറമ്പില്‍ 29 മുതല്‍

Wednesday 23 September 2015 10:16 pm IST

തലയോലപ്പറമ്പ് : ദേവസ്വം ബോര്‍ഡ് കോളേജില്‍ മലയാള വിഭാഗത്തിന്റെ നേതൃത്വത്തില്‍ യു.ജി.സി സഹായത്തോടെ ത്രിദിന മലയാള സെമിനാര്‍ 29 മുതല്‍ ഒക്‌ടോബര്‍ 1 വരെ നടത്തും. 'ന്യൂ ജനറേഷന്‍ സിനിമയിലെ സാംസ്‌കാരിക വിനിമയം' എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന സെമിനാറില്‍ സിനിമ സാഹിത്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. 29 ന് രാവിലെ 9 ന് കോളേജ് ആഡിറ്റോറിയത്തില്‍ പ്രമുഖ തിരക്കഥാകൃത്ത് 2 ജോണ്‍പോള്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. പ്രിന്‍സിപ്പാള്‍ ഡോ. ബി. പത്മനാഭപിള്ള അദ്ധ്യക്ഷത വഹിക്കും. വൈക്കം മുഹമ്മദ് ബഷീറിന്റെ പുത്രന്‍ അനീസ് ബഷീര്‍ മുഖ്യപ്രഭാഷണം നടത്തും. എം.ജി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം പ്രൊഫ. കെ.എസ് ഇന്ദു, നാക് കോര്‍ഡിനേറ്റര്‍ ഡോ. കെ.വി സജിലാല്‍, വകുപ്പ് മേധാവി പ്രൊഫ. എന്‍. സത്യകുമാര്‍, മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍മാരായ ഡോ. എസ്.ലാലിമോള്‍, ഡോ.അംബിക. എ. നായര്‍, ജി. രമ്യ എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് സിനിമയിലെ സാസ്‌കാരിക വിനിമയം എന്ന വിഷയത്തെ സംബന്ധിച്ച് ജോണ്‍പോള്‍ പ്രബന്ധം അവതരിപ്പിക്കും. 12 മണിക്ക് 'എം.ജി സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിലെ ഡോ.കെ.എസ് രാധകൃഷ്ണന്‍ പ്രബന്ധം അവതരിപ്പിക്കും. ഉച്ചകഴിഞ്ഞ് 'സൃഷ്ടിയും സ്രഷ്ടാവും എന്റെ സിനിമ' എന്നതിനെക്കുറിച്ച് ചലച്ചിത്ര സംവിധായകന്‍ സുദേവന്‍ വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തും. രണ്ടാം ദിവസമായ 30 ന് രാവിലെ 9.30 ന് 'ന്യൂജനറേഷന്‍ സിനിമയിലെ കലഹവും രാഷ്ട്രീയവും' എന്ന് വിഷയത്തെ സംബന്ധിച്ച് ഡോ. ജോസ്.കെ മാനുവല്‍ പ്രബന്ധം അവതരിപ്പിക്കും. ഡോ. അംബിക എ. നായര്‍ മോഡറേറ്റര്‍ ആകും. 11 നു തിരൂര്‍ മലയാള സര്‍വ്വകലാശാല പ്രൊഫസര്‍ ഡോ. ടി അനിതാകുമാരി 'സ്ത്രീ സ്വത്വാവിഷ്‌ക്കാരം ന്യൂജനറേഷന്‍ സിനിമയില്‍' എന്നതിനെ സംബന്ധിച്ച് പ്രബന്ധം അവതരിപ്പിക്കും. ഡോ.എസ് ലാലിമോള്‍ അദ്ധ്യക്ഷത വഹിക്കും. 2015 ലെ ചലച്ചിത്ര അവാര്‍ഡ് ജേതാവ് സിദ്ധാര്‍ത്ഥ് ശിവയുടെ 101 ചോദ്യങ്ങള്‍ പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന് സിദ്ധാര്‍ത്ഥശിവയുമായി വിദ്യാര്‍ത്ഥികളുടെ സംവാദം. സമാപന ദിവസമായ ഒക്‌ടോബര്‍ ഒന്ന് രാവിലെ 9.30 ന് സംവിധായകന്‍ പത്മരാജന്റെ പുത്രന്‍ അനന്തപത്മനാഭന്‍ മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന് 'ദൃശ്യഭാഷയുടെ വര്‍ത്തമാനം' എന്ന് വിഷയത്തെ സംബന്ധിച്ച് മധുര കാമരാജ് യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫ. ഡോ. ടി. ജിതേഷ് പ്രബന്ധം അവതരിപ്പിക്കും. പ്രൊഫ. ആര്‍.ജി. രാഗി മോഡറേറ്റര്‍ ആകും. ഉച്ചയ്ക്ക് 12 നു 'മലയാള സിനിമയിലെ മാറുന്ന ഗാന സങ്കല്പം' എന്ന് വിഷയത്തെ സംബന്ധിച്ച് ഡോ. ആര്‍ അനിത പ്രബന്ധം അവതരിപ്പിക്കും. പ്രൊഫ. പി.പ്രിയാമോള്‍ മോഡറേറ്റര്‍ ആകും. ഉച്ചകഴിഞ്ഞ് 1.30 ന് 'മലയാള സിനിമയിലെ നായികമാര്‍' എന്ന വിഷയത്തെക്കുറിച്ച് എഴുത്തുകാരി ഡോ. എസ്.ശാരദക്കുട്ടി പ്രബന്ധം അവതരിപ്പിക്കും. പ്രൊഫ. മഞ്ജു വി മോഡറേറ്റര്‍ ആകും. 3 മണിക്ക് മലയാള ചലച്ചിത്രത്തിന്റെ വാതില്‍പ്പുറശില്പി പി.എന്‍ മേനോനെക്കുറിച്ചുളള ഡോക്യുമെന്ററിയുടെ പ്രദര്‍ശനം. തുടര്‍ന്ന് 'സര്‍ഗ്ഗാത്മക കലാപം ചലച്ചിത്രത്തില്‍' എന്ന് വിഷയത്തെ സംബന്ധിച്ച് പ്രമുഖ നാടക ചലച്ചിത്ര തിരക്കഥാകൃത്തും സംവിധായകനുമായ പ്രമോദ് പയ്യന്നൂര്‍ വിദ്യാര്‍ത്ഥികളുമായി ആശയ വിനിമയം നടത്തും. വൈകിട്ട് 4.15 നു നടക്കുന്ന സമാപന സമ്മേളനത്തില്‍ പ്രിന്‍സിപ്പാള്‍ ഡോ. ബി. പത്മനാഭപിള്ള അദ്ധ്യക്ഷത വഹിക്കും. പ്രമോദ് പയ്യന്നൂര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡോ. ബി. രവികുമാര്‍, പ്രൊഫ. എന്‍. സത്യകുമാര്‍, ജി. രമ്യ, ഡോ. എസ്. ലാലിമോള്‍, ഡോ. അംബിക. എ.നായര്‍ എന്നിവര്‍ പ്രസംഗിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.