ബെംഗളൂരു: ആസിഡ് ആക്രമണത്തില്‍ പൊള്ളലേറ്റ സ്ത്രീകള്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ 3,000 രൂപ വീതം പ്രതിമാസ പെന്ഷന് നല്‍കും. സംസ്ഥാന വനിതാ ശിശുക്ഷേമവകുപ്പ് മന്ത്രി ഉമശ്രീ അറിയിച്ചതാണിത്.
ആസിഡ് ആക്രമണങ്ങളില്‍ പൊള്ളലേറ്റവര്‍ക്ക് ആജീവനാന്തമായി പെന്ഷന് തുക നല്‍കുന്നതാണ്. ഇവരുടെ ചികിത്സാചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. സ്വകാര്യ ആശുപത്രിയിലെ ചികിത്സാചെലവ് 20 ലക്ഷം രൂപ വരെ വഹിക്കും. അതേസമയം ബലാത്സംഗത്തിനിരയായി പെണ്‍കുട്ടി മരിക്കാനിടവരികയാണെങ്കില് അവരുടെ കുടുംബത്തിന് ഒരുലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കുന്നതാണ്.
ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് 8000 രൂപ വീതം നല്കാന് അടുത്തിടെ ഹരിയാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: