ന്യൂദല്‍ഹി: ഭാരതം ഇറാനില്‍ വമ്പന്‍ നിക്ഷേപത്തിന് ഒരുങ്ങുന്നു. ഇറാനിലെ ഛബ്ബര്‍ തുറമുഖത്ത് യൂറിയ പഌന്റ് സ്ഥാപിക്കാനാണ് ഭാരതത്തിന്റെ പദ്ധതി. ഇതിന് ആവശ്യമായ പ്രകൃതി വാതകം ഇറാന് ഭാരതത്തിന് നല്‍കും.
മൊത്തം ഒരു ലക്ഷം കോടി രൂപയാണ് ഭാരതം ഈ പദ്ധതിക്കായി ഇറാനില്‍ നിക്ഷേപിക്കുക. കേന്ദ്ര ഷിപ്പിംഗ് മന്ത്രി നിതിന്‍ ഗഡ്കരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് വിവിധ മന്ത്രാലയങ്ങള്‍ ഈ മാസം 28നകം റിപ്പോര്‍ട്ട് നല്‍കും. അതു പ്രകാരമാകും അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുക. ഭാരതം ഒരു ലക്ഷം കോടി രൂപയില്‍ കൂടുതല്‍ ഇറാനില്‍ നിക്ഷേപിക്കാന്‍ സന്നദ്ധമാണ്. ഗഡ്കരി പറഞ്ഞു.
ഇറാന് 2.95 ഡോളര്‍ വിലയ്ക്ക് ഗ്യാസ് നല്‍കുമെന്നാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാല്‍ വില കുറച്ചുകൂടി കുറയ്ക്കണമെന്നാണ് നമ്മുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: